എരിയാൽ, (മെയ് 31, 2019, www.kumblavartha.com) ●പരിശുദ്ധ റംസാൻ റിലീഫിന്റെ ഭാഗമായി എരിയാൽ പത്താം വാർഡ് മുസ്ലിം ലീഗ് കന്മിറ്റി ഒന്നര ലക്ഷം രൂപയുടെ വിവിധ സഹായങ്ങൾ വിതരണം ചെയ്തു.
റിലീഫിന്റെ ഭാഗമായി വാർഡ് പരിധിയിലെ നിർദ്ധന കുടുമ്പങ്ങൾക്ക് ഭക്ഷണ കിറ്റ്, ചികിത്സ/ഭവന നിർമ്മാണ ധന സഹായം, തൊഴിൽ ഉപകരണങ്ങൾ, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.
എരിയാൽ അക്കര മദ്രസ്സയിൽ നടന്ന ചടങ്ങ് വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് പടിഞ്ഞാർ സുലൈമാൻ ഹാജിയുടെ അധ്യക്ഷതയിൽ എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ എരിയാൽ പ്രദേശത്ത് നിന്ന് കഴിഞ്ഞ എസ് എസ് എൽ സി, +2 പരീക്ഷകളിൽ എല്ലാ വിഷങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയവർക്കും വാർഡ് പരിധിയിൽ നിന്ന് മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും വാർഡ് എം എസ് എഫ് കമ്മിറ്റിയുടെ ഉപഹാരം നൽകി അനുമോദിച്ചു
തുടർന്ന് നോമ്പ് തുറക്കുളള കിറ്റും വിതരണം ചെയ്തു
ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ ബി അബൂബക്കർ സ്വാഗതം ആശംസിച്ചു.
മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കളം, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ ബി കുഞ്ഞാമു, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീൽ, സംസ്ഥാന മുസ്ലിം ലീഗ് കൗൺസിലർ അൻവർ ചേരങ്കൈ, എ പി ഹനീഫ്,എരിയാൽ മുഹമ്മദ് കുഞ്ഞി, എ കെ ഷാഫി,കെ ബി മുനീർ,അഷ്റഫ് എരിയാൽ, മൻസൂർ അക്കര, ബി എം ഖാദർ, ഷംസു മാസ്കൊ, ഇ എം ഷാഫി, അബ്ദുൽ റഹ്മാൻ കെൽ, റാഫി, ഹംറാസ് എരിയാൽ,മുബീൻ എന്നിവർ സംസാരിച്ചു.
keyword : Relief-work--1.5-lakhs-eriyal-ward-Muslim-League-Committee