വൈദ്യുതി തടസ്സം പരിഹരിക്കപ്പെടാതെ നാലാംനാൾ: മൊഗ്രാൽ പടിഞ്ഞാർ പ്രദേശത്തുകാർ ദുരിതത്തിൽ


മൊഗ്രാൽ, (മെയ് 28, 2019, www.kumblavartha.com) ●കഴിഞ്ഞ ശനിയാഴ്ച രാത്രി പെയ്ത മഴയെ തുടർന്ന് നിശ്ചലമായ വൈദ്യുതി നാലാം നാളിലും പുനസ്ഥാപിക്കാനാ  വാത്തത് പ്രദേശവാസികൾക്ക് ദുരിതമാവുന്നു. മൊഗ്രാൽ കൊപ്പളം, നാങ്കി തീരദേശവാസികളാ ണ് നോമ്പുകാലത്തും വൈദ്യുതി തടസ്സം മൂലം ദുരിതത്തിലായത്.

ശനിയാഴ്ച രാത്രിയും  ഞായറാഴ്ചയും പ്രദേശവാസികൾ തീർത്തും ഇരുട്ടിലായിരുന്നു. തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി പുനസ്ഥാപിച്ചുവെങ്കിലും തീരെ വോൾട്ടേജ് ഇല്ലാത്തത് കാരണം ഫ്രിഡ്ജ്, മോട്ടോറുകൾ പ്രവർത്തിക്കാത്തത്   നോമ്പുകാലത്ത് ഭക്ഷണം ഒരുക്കുന്നതിനും കുടിവെള്ളത്തിനും തടസ്സമായി നിൽക്കുന്നു. ഫാനുകൾ ചലിക്കാത്തത്  കാരണം അസഹ്യമായ ചൂടിൽ പിഞ്ചു കുട്ടികൾ വെന്തുരുകുന്ന തായും ഉറക്കമില്ലാത്ത  രാത്രികളിലാണ് കഴിച്ചുകൂട്ടുന്നതെന്നും വീട്ടമ്മമാർ പറയുന്നു.

മൊഗ്രാൽ കൊപ്പളം ട്രാൻസ്ഫോമറിലേക്ക്  ജുമാ മസ്ജിദ് റോഡ് വഴി റെയിൽവേ ട്രാക്കിന് അടിയിലൂടെ യാണ്  വൈദ്യുതി കണക്ഷൻ നൽകിയിരിക്കുന്നത്. ഈ ഭാഗത്ത് ഉണ്ടായ തകരാറാണ് വൈദ്യുതി തടസ്സത്തിന് കാരണമായതെന്ന് കുമ്പള കെഎസ്ഇബി അധികൃതർ പറയുന്നു. വൈദ്യുതി പുനസ്ഥാപിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രത്യേകിച്ച് റംസാൻ വ്രതകാലത്ത് നടപടി സ്വീകരിക്കാത്തതിലും  വിഷയത്തിൽ ജനപ്രതിനിധികൾ ഇടപെടാത്തത്തിലും പ്രദേശവാസികൾക്കിടയിൽ   പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
keyword : Power-disruption-Fourth-day-without-fixing