തിരുവനന്തപുരം, (മെയ് 08 2019, www.kumblavartha.com) ● ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി. ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.
ഹയര്‍ സെക്കന്‍ഡറി 84.33. വി എച്ച് എസ് ഇ വിഭാഗത്തില്‍ 80.07%. ടി എച്ച് എസ് ഇ 69.76%. എ എച്ച് എ ഇ 93.59% എന്നിങ്ങനെയാണ് വിജയ ശതമാനം.
311375 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 14,244 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് ജില്ലയ്ക്ക്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് വിജയശതമാനം- 78%.
183 കുട്ടികള്‍ 1200ല്‍ 1200 മാര്‍ക്കും കരസ്ഥമാക്കി. 71 സ്കൂളുകള്‍ നൂറുശതമാനം വിജയം നേടി. ഇതില്‍ 12 എണ്ണം സര്‍ക്കാര്‍ സ്കൂളുകളും 25 ഏയ്ഡഡ് സ്കൂളുകളും 34 അണ് ഏയ്ഡഡ് സ്കൂളുകളും 8 സ്പെഷല്‍ സ്കൂളുകളുമാണ്
മേയ് 10 മുതല്‍ പ്ലസ് വണ്‍ അഡ്മിഷന് അപേക്ഷ സമര്‍പ്പിക്കാം. പ്ലസ് വൺ ക്ലാസുകൾ ജൂൺ മൂന്നിന് ആരംഭിക്കും.
പരീക്ഷാഫലം ഈ സൈറ്റുകളില്‍ പരിശോധിക്കാം -
www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.itschool.gov.in.
keyword : Plus-two-results-declared-84-33-percent-victory-Plus-one-classes-starts-June-3-rd-Applications-accepted-May-10