പ്ലസ് വൺ ആദ്യ അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു;27 നകം പ്രവേശനം നേടണം


തിരുവനന്തപുരം, (മെയ് 24, 2019, www.kumblavartha.com) ●പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് വെള്ളിയാഴ്ച പന്ത്രണ്ട് മണിക്ക് പ്രസിദ്ധീകരിക്കും. ഇന്നു മുതൽ 27 വരെ പ്രവേശനം നടക്കും. അലോട്ട്മെൻറ് വിവരങ്ങൾ www.hscap.kerala.go‌v.in എന്ന വെബ് സൈറ്റിൽ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ 27 ന് വൈകിട്ട് നാലിന് മുമ്പായി പ്രവേശനം നേടണം. ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അല്ലാത്തവർക്ക് ഇഷ്ടാനുസരണം  താത്കാലിക പ്രവേശന മോ സ്ഥിരപ്രവേശനമോ നേടാം അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്മെൻറുകൾക്ക്  പരിഗണിക്കില്ല.
keyword : Plus-one-first-allotment-result-published-Access-27