സർക്കാരിൻറെ ഭൂമിക്ക് കാത്തുനിൽക്കാതെ ഒടുവിൽ മുഹമ്മദലിയും യാത്രയായി


മൊഗ്രാൽ, (മെയ് 20, 2019, www.kumblavartha.com) ●ഒരു പതിറ്റാണ്ട് കാലo സർക്കാർ ഓഫീസുകൾ കയറി ഇറങ്ങിയ കവി മുഹമ്മദലി കൊപ്പലതിനു ഒടുവിൽ സർക്കാർ നാല് സെൻറ് ഭൂമി അനുവദിച്ചത് ഹോസ്ദുർഗ് താലൂക്കിലെ  പുല്ലൂർ - പെരിയയിലായിരുന്നു. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി അനുവദിച്ചുകിട്ടിയ ഭൂമി കുമ്പളയിൽ എവിടെയെങ്കിലും മാറ്റി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു പിന്നീട് മുഹമ്മദലിയുടെ ഓഫീസ് കയറ്റം. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖറിനു ഇതുമായി ബന്ധപെട്ടു കുമ്പളയിൽ വെച്ച് പരാതി നൽകിയപ്പോൾ ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ മന്ത്രിയുടെ നിർദ്ദേശം റവന്യൂ അധികൃതർ ചെവി കൊള്ളാത്തതിലുള്ള വിഷമം മുഹമ്മദലി കൊപ്പളം നാട്ടിലെ സുഹൃത്തുക്കളോട് പറയുമായിരുന്നു. ഒപ്പം ഓഫീസുകൾ കയറി ഇറങ്ങാനുള്ള ബുദ്ധിമുട്ടും. ഒടുവിൽ സർക്കാറിന് ഭൂമിക്ക് കാത്തുനിൽക്കാതെ മുഹമ്മദലി യാത്രയായത് തൻറെ സ്വപ്നങ്ങൾ സഫലമാകാതെ യുള്ള സങ്കടത്തിൽ.
keyword : Mohammad-Ali-finally-went-without-waiting-governments-land