മോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച


ന്യൂഡൽഹി, (മെയ് 26, 2019, www.kumblavartha.com) ●നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ സർക്കാർ വ്യാഴാഴ്ച വൈകിട്ട് ഏഴിന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി റാം നാഥ് കോവിന്ദ് ട്വിറ്ററിലൂടെയാണ് സമയം അറിയിച്ചത്. കഴിഞ്ഞദിവസം മോദി രാഷ്ട്രപതിയെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. രാഷ്ട്രപതി ഭവനിലാണു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി 352 സീറ്റിന്റെ വൻ ഭൂരിപക്ഷത്തിലാണ് ഭരണത്തുടർച്ച നേടിയത്.
keyword : Modis-swearing-in-ceremony-Thursday