മയാസ് മേനത്ത് സ്മാരക സ്വർണ്ണ മെഡൽ ഫാത്തിമത്ത് അഫ്സാനക്ക്


ആലംപാടി, (മെയ് 08 2019, www.kumblavartha.com) ● ആലംപാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ  ഏറ്റവും കൂടുതൽ മാർക്ക്‌ വാങ്ങുന്ന കുട്ടിക്ക്, നാഷണൽ സ്റ്റുഡന്റ്സ് ലീഗ് ആലംപാടി ശാഖ കമ്മിറ്റി പ്രഖ്യാപിച്ച പ്രഥമ  മർഹും മയാസ് മേനത്ത് സ്മാരക സ്വർണ്ണ മെഡലിന് എല്ലാ വിഷയത്തിലും എ പ്ലസ് നേടിക്കൊണ്ട്  ഫാത്തിമത്ത് അഫ്‌സാന അർഹയായി,ആലംപാടിയിലെ എ.എം അബൂബക്കറിന്റെയും,സംസാബിയുടെയും മകളാണ് ഫാത്തിമത്ത് അഫ്‌സാന , അടുത്ത മാസം അവസാന വാരം ആലംപാടിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സ്വർണ്ണ മെഡൽ നൽകുമെന്ന്   ഭാരവാഹികൾ അറിയിച്ചു.
keyword : Mayas-Menet-Memorial-gold-medal-to-Fatima-Afsana