ലീഗൽ സർവീസ് അതോറിറ്റിയുടെ നിയമ സഹായം നിങ്ങളുടെ വീട്ടുമുറ്റത്ത് മെയ് 16 മുതൽ


കാസര്‍കോട്, (മെയ് 15 2019, www.kumblavartha.com) ● കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ‘നിയമ സഹായം നിങ്ങളുടെ വീട്ടുമുറ്റത്ത്’ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മൊബൈല്‍ അദാലത്ത് ബസ് ജില്ലയില്‍ മേയ് 16 മുതല്‍ 30 വരെ സഞ്ചരിക്കും. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 16 മുതല്‍ 23 വരെയും 24 മുതല്‍ 30 വരെ ഹോസ്ദുര്‍ഗ്, വെളളരിക്കുണ്ട് താലൂക്കുകളിലും അദാലത്ത് ബസ് സഞ്ചരിക്കും. ഈ താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളില്‍ പരാതികളില്‍ തീര്‍പ്പ് കല്പിക്കും. മൊബൈല്‍ അദാലത്തില്‍ സ്വത്തുതര്‍ക്കം, ദാമ്പത്യ പ്രശ്നങ്ങള്‍, സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് സംബന്ധിച്ച പരാതികള്‍, ബാങ്കുകളുമായി ബന്ധപ്പെട്ട പരാതികള്‍ തുടങ്ങിയവയ്ക്കു നിയപരമായി തീര്‍പ്പുകള്‍ കല്‍പ്പിക്കും.

നാളെ രാവിലെ 10.30ന് കാസര്‍കോട് കോടതി പരിസരത്ത് നടക്കുന്ന ചടങ്ങില്‍ മൊബൈല്‍ അദാലത്ത് ബസ് ജില്ലാ ജഡ്ജ് മനോഹര്‍ എസ്.കിണി ഫ്ളാഗ് ഓഫ് ചെയ്യും. ജനങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജിയുമായ ഫിലിപ്പ് തോമസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടി, കോര്‍ട്ട് കോംപ്ലക്സ്. ഫോണ്‍- 04994 256189.
keyword : Legal-Help-from-Legal-Service-Authority-Since-May-16th-your-home