ലീഡ് 50 സീറ്റില്‍ മാത്രം: കോണ്‍ഗ്രസിന് ഇത്തവണയും പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചേക്കില്ല


ന്യൂഡല്‍ഹി, (മെയ് 23, 2019, www.kumblavartha.com) ● വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ നില മെച്ചപ്പെടുത്താനാകാതെ കോണ്‍ഗ്രസ്. 2014-ല്‍ 44 സീറ്റ് മാത്രം ലഭിച്ച കോണ്‍ഗ്രസ് ഇത്തവണ അമ്പത് സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. 
കഴിഞ്ഞ തവണ ബി ജെ പി യെ പരാജയപ്പെടുത്തി ജയിച്ച മണ്ഡലങ്ങളിലെല്ലാം സീറ്റുകൾ നഷ്ടമായി. പതിനഞ്ചിലധികം സീറ്റുകൾ കോൺഗ്രസിൽ നിന്നും ബി.ജെ.പി പിടിച്ചെടുത്തു. 
മതേതര പാർട്ടികളുടെ സീറ്റുകൾ പിടിച്ചെടുത്താണ് കോൺഗ്രസ് ഇത്രയെങ്കിലും പിടിച്ചു നിന്നത്.

എന്‍.ഡി.എ. സര്‍ക്കാരിനെ താഴെയിറക്കി മികച്ച ഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ ഭരണം തിരിച്ചുപിടിക്കാമെന്ന് സ്വപ്‌നം കണ്ട കോണ്‍ഗ്രസ് ഒരിക്കലും പ്രതീക്ഷിക്കാത്ത സീറ്റുനിലയാണ് ഇപ്പോള്‍.

നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഇത്തവണയും പ്രതിപക്ഷ കക്ഷിയെന്ന പദവി ലഭിക്കാനിടയില്ല. ആകെയുള്ള 542 സീറ്റുകളില്‍ ഏറ്റവും കുറഞ്ഞത് 54 സീറ്റുകളിലെങ്കിലും ജയിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് പ്രതിപക്ഷ പദവി ലഭിക്കുകയുള്ളു. എന്നാല്‍ ഇതുവരെയുള്ള സൂചനകള്‍പ്രകാരം വെറും 50 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നേറ്റം.

ഇതിലാകട്ടെ പഞ്ചാബിലും കേരളത്തിലുമാണ് കോണ്‍ഗ്രസിന് നിലമെച്ചപ്പെടുത്താനായത്. കേരളത്തില്‍ 15 സീറ്റുകളിലും പഞ്ചാബില്‍ എട്ടുസീറ്റുകളിലുമാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം.
keyword : Lead-50-seats-only-Congress-Leader-Opposition-this-time