മംഗളൂരുവിൽ യുവതിയെ കൊന്ന് കഷണങ്ങളാക്കി ചാക്കിൽ കെട്ടി റോഡരികിൽ തള്ളി


മംഗളൂരു, (മെയ് 13 2019, www.kumblavartha.com) ● യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി  ചാക്കിൽ കെട്ടി റോഡരികിൽ ഉപേക്ഷിച്ച നിലയിൽ. ഞായറാഴ്ച രാവിലെയാണ് മംഗളൂരു  കദ്രി പാർക്കിനടുത്തുള്ള കടയുടെ മുന്നിൽ യുവതിയുടെ  മൃത ശരീരം ക്ഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തിയത്. കടയുടമ വിവരമറിയിച്ചതിനെത്തുടർന്ന് കദ്രി പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. മംഗളൂരു പൊളച്ചി മൊഗറു സ്വദേശി ശ്രീമതി ഷെട്ടി (35) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. കൊലപാതകികൾ ആരെന്ന് മനസ്സിലായിട്ടില്ല. മൃതദേഹത്തെ വികൃതമാക്കുകയും പല ഭാഗങ്ങളാക്കി പല സ്ഥലത്തും നിക്ഷേപിച്ചിരിക്കുന്നത് തെളിവ് നശിപ്പിക്കാനാണെന്നാണ് കരുതുന്നത്.
തലയറുത്ത് മാറ്റി ഒരു ഹെൽമറ്റിനകത്താക്കി അൽപ്പം ദൂരെ മറ്റൊരു ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കൈകാലുകളും വെട്ടി മാറ്റിയിട്ടുണ്ട്. മാറിടം അരിഞ്ഞെടുത്ത് വേറൊരിടത്ത് വലിച്ചെറിഞ്ഞ നിലയിലാണ്.
മംഗളൂരു അത്താവറിൽ ഹോം അപ്ലയൻസസ് റിപ്പയർ ചെയ്യുന്ന കട തടത്തിവരികയായിരുന്നു കൊല്ലപ്പെട്ട ശ്രീമതി ഷെട്ടി. നഗരത്തിൽ  അമർ അൽവാ  ലൈനിലാണ് താമസം. ഇവർ രണ്ട് വർഷം മുമ്പ്  വീട്ടുകാരുടെ എതിർപ്പുണ്ടായിട്ടും മടിക്കേരിയിലെ സന്ദീപ് എന്നയാളെ വിവാഹം കഴിച്ചു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഈ ബന്ധം ഒഴിയാനായി കോടതിയെ സമീപിച്ചിരിക്കയായിരുന്നു.
ശനിയാഴ്ച ഉച്ചക്ക് ശേഷം കടയിലെത്താത്തതിനെ തുടർന്ന് കടയിലെ ജീവനക്കാർ ഫോൺ ചെയ്തെങ്കിലും ഇവരെ കിട്ടിയില്ല. തുടർന്ന് ബന്ധുക്കളോട് അന്വഷിച്ചെങ്കിലും ഇവരെ ബന്ധപ്പെടാനായില്ലത്രെ.
കദ്രിയിൽ മൃതദേഹം കാണപ്പെട്ട സ്ഥലത്തെ ഒരു സി.സി.ടി.വി ദൃശ്യം പരിശോധിച്ചതിൽ ഞായറാഴ്ച പുലർച്ചെ ഒരാൾ ഒരു ആക്റ്റീവയിലെത്തി ചാക്കിൽ പൊതിഞ്ഞ നിലയിൽ എന്താ കടവരാന്തയിലേക്ക് എറിഞ്ഞ് സ്ഥലം വിടുന്നത്  കണ്ടതായി പോലീസ് അറിയിച്ചു.
keyword : Killed-woman-Broken-pieces-In-the-sack-Tied-Pushed-road-Mangalore