മംഗളൂരുവിൽ യുവതിയെ കൊന്ന് കഷണങ്ങളാക്കി ചാക്കിലാക്കി റോഡിൽ തള്ളിയ സംഭവം; ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു


മംഗളുരു, (മെയ് 15 2019, www.kumblavartha.com) ● യുവതിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി റോഡരികിൽ തള്ളിയ കേസിൽ പ്രതികളെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു അത്താവറിലെ ദമ്പതികളായ ജോനാസ് സാംസൺ (48) വിക്ടോറിയ മതിയാസ് (46) എന്നിവരാണ് പോലീസ് പിടിയിലായത്.
അത്താവറിൽ റിപ്പയറിംഗ് കട നടത്തിവന്നിരുന്ന ശ്രീമതി ഷെട്ടി (35) കൊല്ലപ്പെട്ട കേസിലാണ് പോലീസ് നീക്കം. സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വ്യത്യസ്ത സ്ഥലങ്ങളിൽ നിക്ഷേപിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.   മൃതദേഹത്തിന്റെ കണ്ടെടുക്കാതെ അവശേഷിച്ചിരുന്ന കാലിന്റെ ഭാഗം കദ്രി പാർക്കിന് സമീപത്തു നിന്നും ഇന്നലെ പോലീസ് യിരുന്നു.
സാമ്പത്തിക ഇടപാടുകളാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.  ശ്രീമതി ഷെട്ടിയിൽ നിന്നും സാംസൺ  പണം കടം വാങ്ങിയിരുന്നു. ഇതിൽ കുറച്ച് പണം തിരികെ നൽകിയെങ്കിലും ബാക്കിത്തുക സാംസൺ തിരിച്ചു നൽകിയിരുന്നില്ല. ഇത് തിരിച്ച് ചോദിക്കാനായി ശ്രീമതി ഷെട്ടി ശനിയാഴ്ച സാംസന്റെ വീട്ടിൽ ചെന്നു. പണം ആവശ്വരപ്പട്ട ശ്രീതിയെ സാംസനും ഭാര്യയും ചേർന്ന് മാരകായുധങ്ങളുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇവരിൽ നിന്നും ശ്രീമതി ഷെട്ടി ഉപയോഗിച്ചിരുന്ന സ്കൂട്ടറും ഷെട്ടിയുടെ എട്ട് സ്വർണ്ണ മോതിരങ്ങളും ഒരു സ്വർണ്ണ മാലയും കണ്ടെടുത്തിട്ടുണ്ട്.
30 പോലീസ് ഉദ്യോഗസ്ഥരടങ്ങിയ ടീമാണ് അന്വേഷണം നടത്തിയതെന്ന് പൊലീസ് കമ്മീഷണർ അറിയിച്ചു.

keyword : Killed-woman-Broken-pieces-In-the-sack-Tied-Pushed-road-Mangalore-police-arrested-couples