കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലെ നാല് ബൂത്തുകളില്‍ ഞായറാഴ്ച റീപോളിങ് കാസര്‍കോട് മൂന്ന് ബൂത്തുകളിലും കണ്ണൂരിലെ ഒരു ബൂത്തിലുമാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നത്


തിരുവനന്തപുരം, (മെയ് 16 2019, www.kumblavartha.com) ● കാസര്‍കോട്, കണ്ണൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ നാല് ബൂത്തുകളില്‍ റീപോളിങ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഞായറാഴ്ചയാണ് റീപോളിങ്. കള്ളവോട്ട് നടന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിലാണിത്. കാസര്‍കോട് മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലും കണ്ണൂരിലെ ഒരു ബൂത്തിലുമാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്.

കാസര്‍കോട് കല്യാശ്ശേരിയിലെ ബൂത്ത് നമ്പര്‍ 19 ആയ പിലാത്തറ യുപി സ്‌കൂള്‍,  പുതിയങ്ങാടി പുതിയ ജുമാഅത്ത് മസ്ജിദ് നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളിലെ ബൂത്തുകള്‍,  കണ്ണൂര്‍ തളിപറമ്പിലെ ബൂത്ത് നമ്പര്‍ 166, പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് റീപോളിങ് നടത്തുക. ഇവിടെ നേരത്തെ നടത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി.

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ഇതുസംബന്ധിച്ച നിര്‍ദേശം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. വൈകീട്ടോടെ വിജ്ഞാപനം പുറത്തിറക്കും. നാളെ വൈകീട്ട് വരെ പരസ്യ പ്രചാരണത്തിന് അനുമതി നല്‍കിയിട്ടുണ്ട്.
keyword : Kasaragod-Kannur-constituencies-Re-polling-Sunday-four-booths