"ഹയർ സെക്കന്ററി ഉപരിപഠനം" KSU പ്രക്ഷോഭത്തിലേക്ക്


കാസർഗോഡ്, (മെയ് 18, 2019, www.kumblavartha.com) ● കാസർഗോഡ് ജില്ലയിലെ പ്ലസ് ടു വിദ്യാഭ്യാസ രംഗത്തെ സീറ്റുകൾ വർധിപ്പിച്ച് എസ് എസ് എൽ സി വിജയിച്ച മുഴുവൻ കുട്ടികൾക്കും തുടർവിദ്യാഭ്യാസം സാധ്യമാക്കണമെന്നും ആവശ്യപ്പെട്ട് KSU ജില്ലാ ഭാരവാഹി ആബിദ് എടച്ചേരിയുടെ നേതൃത്വത്തിൽ  ജില്ല കലക്ടർക്കും അഡീ. ജില്ല മജിസ്ട്രേറ്റിനും നിവേദനം നൽകി. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പ്രശ്ന പരിഹാരം നടത്തിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ അറിയിച്ചു.
11923 പേർ ഉപരിപഠനത്തിന് അർഹത നേടിയ ജില്ലയിൽ 6923 സീറ്റുകളാണ് നിലവിലുള്ളത്. ബാക്കിയുള്ള വിദ്യാർത്ഥികൾക്ക് കൂടി പഠനം തുടരുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മാത്യു ബദിയടുക്ക, ബാസിത് മഞ്ചേശ്വരം, ജോബിൻ, മുഹാസ് മൊഗ്രാൽ തുടങ്ങിയവർ അനുഗമിച്ചു.
keyword : Higher-Secondary-Higher-study-KSU-aggression