കുമ്പള, (മെയ് 27, 2019, www.kumblavartha.com) ● ഹെൽത്തി കേരളയുടെ ഭാഗമായി കുമ്പളയിൽ കടകളിൽ പരിശോധന നടത്തി, പിഴ ഈടാക്കി. കുമ്പള സാമൂഹികാരോഗ്യകേന്ദ്രവും ഗ്രാമ പഞ്ചായത്തും മൊഗ്രാൽ പ്രദേശത്ത് സംയുക്തമായി നടത്തിയ പരിശോധനയിലാണ് രണ്ട് ചിക്കൻ കടകളിൽ നിന്നും ഒരു ഹോട്ടലിൽ നിന്നും മൂന്ന് പലചരക്ക് കടകളിൽ നിന്നുമായി 3000 രൂപ പിഴ ഈടാക്കിയത്. വേണ്ടത്ര വൃത്തിയും വെടിപ്പും പാലിക്കാതേയും മാലിന്യങ്ങൾ അലക്ഷ്യമായിട്ടതിനുമാണ് പിഴയൊടുക്കിച്ചത്.കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം ബോർഡുകൾ സ്ഥാപിച്ചിട്ടില്ലാത്ത കടകളിൽ ബോർഡുകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകി. ഹോട്ടലിലെ മലിനജലം ഓവുചാലിലേക്ക് വിട്ടതിന് ശ്രീകൃഷ്ണ ഹോട്ടലിനെതിരെ നിയമ നടപടി സ്വീകരിച്ചതിനെത്തുടർന്ന് മലിനജല ടാങ്ക് നിർമ്മിച്ച് പ്രശ്നം പരിഹരിച്ചിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ എം.ചന്ദ്രൻ, ജെ.എച്ച്.ഐമാരായ സി.സി.ബാലചന്ദ്രൻ, കെ.ടി.ജോഗേഷ്, എം.ടി.സീമ, പി.രാഹുൽ രാജ് എന്നിവർക്കൊപ്പം ഗ്രാമപഞ്ചായത്ത് ജീവനക്കാരായ കെ.പി.സന്തോഷ്, എൻ.പി.മൊയ്തു എന്നിവരും പങ്കെടുത്തു.
keyword : Healthy-Kerala-Kumbala-shops-Test-done-penalty-imposed