തോട്ടം ഉടമകൾക്ക് ബോധവൽക്കരണം നൽകി ആരോഗ്യ വകുപ്പ്


കുമ്പള, (മെയ് 20, 2019, www.kumblavartha.com) ●ജാഗ്രതാ പരിപാടിയുടെ ഭാഗമായി കൊതുക് ജന്യ രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് മധുരിലെ തോട്ടം മേഖല കേന്ദ്രീകരിച്ച് ഉടമകൾക്കായി ബോധവൽക്കരണം നൽകിയത്. കവുങ്ങിൻ തോട്ടങ്ങളിൽ വീണു കിടക്കുന്ന പാളകൾ നീക്കം ചെയ്യുന്നതിന് ഉടമകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.പട്ട് ള യൂത്ത് ഫോറം സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡണ്ട്, നാഫി അധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗം മജീദ് പട്ട്ള ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ എം ചന്ദ്രൻ ക്ലാസെടുത്തു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് വി.ശോഭ കാന്തിക്കര, ജാസർ മാസ്റ്റർ എന്നിവരും സംസാരിച്ചു.
keyword : Health-department-providing-awareness-plant-owners