ജര്‍മ്മന്‍ സഞ്ചാരികളെ കൊള്ളയടിച്ച സംഭവം; തൊണ്ടിമുതലുകൾ കണ്ടെടുത്തു. കസ്റ്റടിയുലെടുത്ത പ്രതികളുമായി തെളിവെടുപ്പ് നടത്തിയാണ് പോലീസ് തൊണ്ടിമുതല്‍ കണ്ടെത്തിയത്മഞ്ചേശ്വരം, (മെയ് 27, 2019, www.kumblavartha.com) ● യുവതി അടക്കമുള്ള മൂന്നംഗ ജര്‍മന്‍ സഞ്ചാരികളെ  അക്രമിച്ച്പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ പ്രതികളുമായി തെളിവെടുപ്പ് നടത്തിയ പോലീസ് തൊണ്ടിമുതല്‍ കണ്ടെടുത്തു. ഏപ്രില്‍ പതിനെട്ടിനാണ്  ജര്‍മന്‍ സഞ്ചാരികൾ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിനടുത്ത് വച്ച് അക്രമിക്കപ്പെട്ടത്.  8000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളുമാണ് സംഘം തട്ടിയെടുത്തത്. അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേരെ പോലീസ് നേരത്തെത്തന്നെ തിരിച്ചറിഞ്ഞിരുന്നു. .  സംഭവസ്ഥലത്ത് നിന്ന് പ്രതികളുടെ ഒരു സ്‌കൂട്ടര്‍ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാസര്‍കോട് എ എസ് പി ഡി ശില്‍പയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. പൊലീസ് അറസ്റ്റ് ചെയ്തു ലത്തീഫ്, മുഹമദ്ഷെരീഫ് എന്നിവരുമായി പോലീസ് നടത്തിയ തെളിവെടുപ്പിലാണ് തൊണ്ടിമുതലുകൾ കണ്ടെടുത്തത്.
keyword : German-travelers-Plundering-incident-recovered-thondimuthal