മകളെ പീഡിപ്പിച്ച പിതാവിന് ആജീവനാന്ത ജീവപര്യന്തം


കാസർകോട്, (മെയ് 26, 2019, www.kumblavartha.com) ● 14 മക്കളുടെ പിതാവിന് മകളെ പീഡിപ്പിച്ചതിന് ആജീവനാന്ത ജീവപര്യന്തം തടവ്. ഏഴാം ക്ലാസ് മുതൽ നാലു വർഷം നിരന്തരമായി പീഡിപ്പിച്ചതിനാണ് 59-കാരനെ കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി(1) ശിക്ഷിച്ചത്. 25000 രൂപ പിഴയും വിധിച്ചു. 
മൂന്നു ഭാര്യമാരിലായി 14 മക്കളാണ് പ്രതിക്കുള്ളത്. സ്വകാര്യ ട്രസ്റ്റ് സംരക്ഷണത്തിൽ പഠനം തുടരുന്ന വിദ്യാർത്ഥിനിക്കു പിഴ നൽകണം. ചൈൽഡ് ലൈൻ നൽകിയ പരാതിയിൽ 2017 ഡിസംബർ 21ന് കാസർകോട് സി ഐ സി എ അബ്ദുൽ റഹീമാണ് കേസെടുത്തത്. മകൾക്ക് നേരെയുള്ള പീഡനം അറിഞ്ഞിട്ടും രഹസ്യമാക്കി വെച്ചതിന് പെൺകുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുത്തിരുന്നുവെങ്കിലും കോടതി അവരെ കുറ്റവിമുക്തയാക്കിയിരുന്നു.
keyword : Father-who-raped-her-daughter-Life-imprisonment