ഈദുൽ ഫിത്വർ: യു എ ഇ യിൽ ഏഴു ദിവസം അവധി


ദുബായ്, (മെയ് 26, 2019, www.kumblavartha.com) ●ഈദുൽ ഫിത്വറിന് യു.എ.ഇയിൽ ഏഴു ദിവസത്തെ അവധി. സർക്കാർ - സ്വകാര്യ മേഖലകളിൽ മേഖലയിൽ ഉള്ളവർക്കാണ് ഏഴു ദിവസത്തെ അവധി കിട്ടുക. ജൂൺ രണ്ടിന് അവധി തുടങ്ങും. ജൂൺ അഞ്ചിനാണ് ഈദുൽ ഫിത്വർ പ്രതീക്ഷിക്കുന്നത്.
പ്രസിഡന്റ് ശൈയിഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശം അനുസരിച്ച് യു.എ.ഇ മന്ത്രിസഭയാണ് പൊതുമേഖലയുടെ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചത്. അവധിക്ക് ശേഷം സർക്കാർ ഓഫീസുകൾ ജൂൺ ഒൻപതിന് തുറക്കും. മേയ് 31 വെള്ളി, ജൂൺ ഒന്ന് ശനി എന്നീ ദിവസങ്ങളിലെ അവധി കൂടി പരിഗണിച്ചാൽ പൊതുമേഖലയ്ക്ക് തുടർച്ചയായ ഒൻപത് ദിവസം അവധി കിട്ടും.
keyword : Eid-Al-Fitr-UAE-seven-days-leave