ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചുഉപ്പള, (മെയ് 08 2019, www.kumblavartha.com) ● സി ബി എസ് ഇ പത്താം തരം പരീക്ഷയിൽ ഉന്നത മാർക്ക് നേടി വിജയിച്ച ഉപ്പള ഹിദായത്ത് ബസാറിലെ എൻ ഇഫ് റാഹിനെ ഹിദായത്ത് നഗർ എം എസ് എഫ് ശാഖാ കമ്മിറ്റി അനുമോദിച്ചു.
95 % മാർക്ക് നേടി നാടിനഭിമാനായ ഇഫ്റാഹിനുള്ള ഉപഹാരം മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി ഗോൾഡൻ റഹ്മാൻ സമർപ്പിച്ചു. 
മുസ്ലിം ലീഗ് വാർഡ്  പ്രസിഡന്റ് ഇബ്രാഹിം ഹാജി, മംഗൽപാടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി എം മുസ്തഫ, മുഹമദ് അജ്യാദ്, മൂസ ബി എം, ഹനീഫ് ഐ കെ, എംഎസ് എഫ് മംഗൽപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദിഖ് റഷീദ് പഞ്ചാര, വാർഡ് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നൗഷാദ് പത്വോടി, ശരീഫ് ടി എ, ഇസ്മായിൽ പണ്ടാരം, ഇർഷാദ്, എം എസ് എഫ് യൂണിറ്റ് ഭാരവാഹികളായ മക്കു ഹിദായത്ത് നഗർ, ഫെയ്‌സ്, റമീസ് കരക്കണ്ടം, ഫൈസൽ കെ പി, ഹബാൻ, സവാദ്, തുടങ്ങിയവർ സംബന്ധിച്ചു .
ഹിദായത്ത് ബസാറിലെ അബ്ദുൽ ഗഫൂർ - സുബൈദ ദമ്പതികളുടെ മകളാണ് ഇഫ്രാഹ്. മുട്ടം കുന്നിൽ സ്കൂൾ വിദ്യാർഥിനിയാണ്.
keyword : Earned-highest-mark-Congratulating-the-student