യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ തലപ്പാടിയിൽ കല്ലേറ്; സംഘർഷം


തലപ്പാടി, (മെയ് 25, 2019, www.kumblavartha.com) ● രാജ് മോഹൻ ഉണ്ണിത്താന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ തലപ്പാടിയിൽ സംഘർഷം. പ്രകടനത്തിനെത്തിയ മുസ്ലിം ലീഗ് പ്രവർത്തകരും  പ്രദേശത്തെ ബി, ജെ.പി അനുകൂലികളും തമ്മിലാണ് സംഘർഷമുണ്ടായത്.
ശനിയാഴ്ച വൈകുന്നേരത്തോടെ ഉണ്ണിത്താന്റെ വിജയാഹ്ലാദ പരിപാടിക്കെത്തിയ നാലു പേർ തലപ്പാടി ടോൾ ഗേറ്റിനു സമീപമെത്തി മുദ്രവാക്യം വിളിക്കുകയുണ്ടായി. ഇവിടെയുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ ഇവരെ തടയുകയും പ്രകടനം കേരളത്തിൽ മതിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്രെ. മടങ്ങി വന്ന ലീഗ് പ്രവർത്തകർ അമ്പത് ബൈക്കുകളിലായി സംഘടിച്ച് തലപ്പാടി ടോൾ ഗേറ്റിന് സമീപം എത്തിയതോടെ മറുവിഭാഗവും സംഘടിച്ചു. തുടർന്ന് പരസ്പരം കല്ലേറ്  നടത്തുകയായിരുന്നു. ഉള്ളാൾ പോലീസ് സ്ഥലത്തെത്തി.
ടോൾ ഗേറ്റ് ജീവനക്കാർ വിവരം നൽകിയതിനെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പിരിഞ്ഞു പോകാൻ തയ്യാറാകാത്തതിനെത്തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി, സ്ഥലത്ത് നിന്ന് ആറു ബൈക്കുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ചിക്കമംഗളൂരുവിൽ നിന്ന് കാസറഗാഡേക്ക് വരികയായിരുന്ന ബസ് തകർന്നു.
മംഗളൂരു പോലീസ് കമ്മീഷണർ ഹനുമന്തയ്യ ഡി സി പി സന്ദീപ് പാട്ടിൽ തുടങ്ങിയ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
keyword : During-UDF-celebration-Talappadi-Stoning-Conflict