വോട്ടെണ്ണല്‍ കര്‍ശന സുരക്ഷയൊരുക്കി പോലിസ്


കാസറഗോഡ്, (മെയ് 22, 2019, www.kumblavartha.com) ●ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടണ്ണെലിനോടനുബന്ധിച്ച് കര്‍ശന സുരക്ഷ ഒരുക്കിയതായി ജില്ലാ പോലിസ് മേധാവി ജെയിംസ് ജോസഫ് അറിയിച്ചു. പ്രകടനങ്ങള്‍ക്കു പോലിസിന്റെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങണം. ഗുഡ്‌സ് കാരേജ് വാഹനങ്ങള്‍, ഓപ്പണ്‍ ലോറികള്‍ തുടങ്ങിയവയില്‍ ആള്‍ക്കാരെ കൊണ്ടുപോകുന്നതും പ്രകടനങ്ങള്‍ നടത്തുന്നതും അനുവദനീയമല്ല. അത്തരം വാഹനങ്ങളുടെ പെര്‍മ്മിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കും. ആഹ്‌ളാദപ്രകടനങ്ങള്‍ യാതൊരു കാരണവശാലും അതിരുകവിയരുത്. പ്രകടനത്തിനിടെയോ മറ്റോ ആക്രമണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കും. ഗതാഗതം തടസ്സവും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാന്‍ ഇടവരാത്തരീതിയില്‍ പ്രകടനങ്ങള്‍ നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. മോട്ടോര്‍ സൈക്കിള്‍റാലി അനുവദിക്കില്ലെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
keyword : Counting-votes-police-strict-security