അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും എം.എസ്.എഫ്കുമ്പള, (മെയ് 20, 2019, www.kumblavartha.com) ● കുമ്പള ഗവ.സ്കൂളിൽ അറബിക് ഭാഷപഠനം നിഷേധിക്കാനുള്ള ചിലരുടെ ശ്രമങ്ങൾ ചെറുത്ത് തോല്പിക്കുമെന്ന് എം.എസ്.എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റി. 
പുതുതായി സ്കൂളിൽ പ്രേവേശനം തേടിയെത്തുന്ന വിദ്യാർത്ഥികളെ അറബിക് ഒന്നാം ഭാഷയെടുക്കുന്നതിൽ നിന്നും ചില അദ്ധ്യാപകർ പിന്തിരിപ്പിക്കുകയാണ്.
ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിൽ പ്രേവേശനം നേടുന്ന വിദ്യാർത്ഥികളോട് സ്കൂൾ അധികൃതർ ഇവിടെ അറബിക് ഭാഷ പഠന സൗകര്യമില്ല എന്ന് പറഞ്ഞു മറ്റു ഭാഷകൾ തെരഞ്ഞെടുക്കാൻ നിർബന്ധിക്കുകയാണ് കഴിഞ്ഞ അധ്യയന വർഷം അഞ്ചാം ക്ലാസ്സിൽ അറബിക് ഒന്നാം ഭാഷയായി എടുത്ത വിദ്യാർത്ഥികൾക്ക് പുസ്തകം വിതരണം ചെയ്തതിന് ശേഷം തിരിച്ച് വാങ്ങിയ സംഭവം പോലും ഉണ്ടായിട്ടുണ്ട്. 
ഇത്തരം നീക്കങ്ങളുമായി സ്കൂൾ അധികൃതർ മുന്നോട്ട് പോയാൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് എം.എസ്.എഫ് നേത്ര്വതം നൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
എം.എസ്.എഫ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ്‌ മഷൂദ് ആരിക്കാടിയുടെ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.സകീർ അഹ്‌മദ്‌ ഉൽഘടനം ചെയ്തു.
എം.എസ്.എഫ് ജില്ല ട്രെഷർ ഇർഷാദ് മൊഗ്രാൽ, ജില്ല യൂത്ത് ലീഗ് ട്രെഷർ യൂസഫ് ഉളുവാർ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അഷ്‌റഫ്‌ കൊടിയമ്മ,എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി മുഫസി കോട്ട, ട്രെഷർ ജംഷീർ മൊഗ്രാൽ,സെക്രട്ടറി റുവൈസ് ആരിക്കാടി,മണ്ഡലം പ്രവർത്തക സമിതി അംഗങ്ങൾ ആയ ബിലാൽ ആരിക്കാടി,റിസ്‌വാൻ കുമ്പള, നഹീം പേരാൽ പഞ്ചായത്ത് എം.എസ്.എഫ്  ജനറൽ സെക്രട്ടറി സഫ്‌വാൻ പേരാൽ, നിസാം വടകര, ഇർഷാദ് പേരാൽ,ഷംനാദ് ഡിപി,മുർഷിദ് എന്നിവർ സംസാരിച്ചു.
keyword : Arabic-language-education-will-reduce-move-deny-MSF