അമിത് ഷാ ആഭ്യന്തര മന്ത്രി; രാജ്‌നാഥിന് പ്രതിരോധം


ന്യൂഡല്‍ഹി, (മെയ് 31, 2019, www.kumblavartha.com) ●മോദി മന്ത്രിസഭയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി. അമിത് ഷാ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും. രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രിയും നിര്‍മല സീതാരാമന്‍ ധനമന്ത്രിയുമാകും. മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ വിദേശകാര്യ മന്ത്രിയാകും.  വി. മുരളീധരനാണ് വിദേശകാര്യ സഹമന്ത്രി. ഇതിന് പുറമെ പാർലമെന്ററികാര്യ സഹമന്ത്രി സ്ഥാനവും അദ്ദേഹത്തിനാണ്.

പ്രധാനമന്ത്രിയ്ക്ക് പേഴ്‌സണല്‍ മന്ത്രാലയം, പബ്ലിക് ഗ്രീവന്‍സ്, പെന്‍ഷന്‍, ആണവ-ബഹിരാകാശ വകുപ്പുകളുടെ ചുമതല പ്രധാമന്ത്രി വഹിക്കും. നിതിന്‍ ഗഡ്കകരിക്ക് ഗതാഗതം, ബി.വി സദാനന്ദ ഗൗഡയ്ക്ക് കെമിക്കല്‍ ഫെര്‍ട്ടിലൈസേഴ്‌സ് വകുപ്പുകളും നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

മറ്റു മന്ത്രിമാരും വകുപ്പുകളും

രാംവിലാസ് പസ്വാന്‍- കണ്‍സ്യൂമര്‍-ഭക്ഷ്യ പൊതുവിതരണം
നരേന്ദ്രസിങ് തോമര്‍- കൃഷി, കര്‍ഷക ക്ഷേമം, ഗ്രാമവികസനം, പഞ്ചായത്തിരാജ്
രവിശങ്കര്‍ പ്രസാദ്- നിയമകാര്യം, ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ടെക്ട്‌നോളജി
ഹര്‍സിമ്രത് സിങ് കൗര്‍ ബാദല്‍- ഭക്ഷ്യ സംസ്‌കരണം
താവര്‍ ചന്ദ് ഗേഹ്ലോട്ട്- സാമൂഹ്യനീതി
എസ്. ജയശങ്കര്‍- വിദേശകാര്യം
രമേഷ് പൊക്രിയാല്‍ നിഷാങ്ക്- മനുഷ്യ വിഭവശേഷി
അര്‍ജുന്‍ മുണ്ട- ആദിവാസി ക്ഷേമം
സ്മൃതി ഇറാനി- ടെക്‌സ്റ്റൈല്‍സ്- വനിതാ ശിശു ക്ഷേമം
ഹര്‍ഷ വര്‍ധന്‍- ആരോഗ്യ, കുടുംബ ക്ഷേമം, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഭൗമശാസ്ത്രം
പ്രകാശ് ജാവ്‌ദേക്കര്‍- പരിസ്ഥിതി, ഫോറസ്റ്റ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്
പിയൂഷ് ഗോയല്‍- റെയില്‍വേ, വാണിജ്യം, വ്യവസായം
ധര്‍മേന്ദ്ര പ്രധാന്‍- പെട്രോളിയം പ്രകൃതിവാതകം, സ്റ്റീല്‍
മുഖ്താര്‍ അബ്ബാസ് നഖ്വി- ന്യൂനപക്ഷ ക്ഷേമം
പ്രഹ്ലാദ് ജോഷി- പാര്‍ലമെന്ററി കാര്യം, കല്‍ക്കരി, ഘനനം
മഹേന്ദ്രനാഥ് പാണ്ഡേ- സ്‌കില്‍ ഡവലപ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്
അരവിന്ദ് ഗണപത് സാവന്ത്- ഘന-പൊതു വ്യവസായം
ഗിരിരാജ് സിങ്- മൃഗസംരക്ഷണം, ഡയറി, ഫിഷറീസ്
ഗജേന്ദ്ര സിങ് ഷെഖാവത്- ജലവകുപ്പ്‌.
keyword : Amit-Shah-Home-Minister-Resistance-Rajnath