പാർലമെന്റ് തെരെഞ്ഞെടുപ്പ് ; എൻ.ഡി.എ വീണ്ടും അധികാരത്തിൽ വരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ


ന്യൂഡൽഹി, (മെയ് 19, 2019, www.kumblavartha.com) ● ഇന്ത്യയിൽ എൻ ഡി എ സർക്കാർ വ്യക്​തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരുമെന്ന്​​ എക്​സിറ്റ്​പോൾ സർവേകൾ .280 മുതൽ 310 വരെ സീറ്റുകളാണ്​ ബി.ജെ.പിക്ക്​ വിവിധ സർവേകൾ പ്രവചിക്കുന്നത്​. കേരളത്തിൽ യു.ഡി.എഫ്​ 16 സീറ്റുകൾ നേടുമെന്നാണ്​​ ഇന്ത്യാ ടുഡേ സർവേ ഫലം. അതേസമയം ബി.ജെ.പി ഒരു സീറ്റ്​ നേടി അക്കൗണ്ട്​ തുറക്കുമെന്നും പ്രവചനം.

543 സീറ്റുകളിൽ എൻ.ഡി.എ 300 ലധികം സീറ്റുകളിൽ വിജയിക്കുമെന്നാണ് റിപ്പബ്ലിക്ക് സി-വോട്ടർ പ്രവചിക്കുന്നത്. എൻ.ഡി.എ 300 സീറ്റുകൾ നേടുമെന്ന് ടൈംസ് നൗ - വി.എം.ആർ  പ്രവചിച്ചു. ന്യൂസ് 18-ഇ.പി.എസ്.ഒ എക്സിറ്റ് പോൾ ഫലത്തിലും കോൺഗ്രസിനും സഖ്യകക്ഷികൾക്കും സാധ്യത കാണുന്നില്ല.

യു.പിയിലെ 80 സീറ്റുകളിൽ 44 സീറ്റുകളിൽ ബി.ജെ.പി വിജയിക്കുമെന്നാണ് പ്രവചനം. മായാവതി-അഖിലേഷ് യാദവ് സഖ്യത്തിന് 34 സീറ്റുകൾ ലഭിക്കും. കോൺഗ്രസിൻെറ നില രണ്ട് സീറ്റിൽ തുടരും.  മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നേടിയ വിജയം ആവർത്തിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് അഭിപ്രായ വോട്ടെടുപ്പ് ഫലം പറയുന്നു.

ഇൻഡ്യ ടുഡേ- ആക്സിസ് സർവേ ജമ്മു-കശ്മീരിൽ 2-3 സീറ്റുകളിൽ നാഷണൽ കോൺഫറൻസിന് പ്രവചിക്കുന്നു. മെഹബൂബ മുഫ്തിയുടെ പി.ഡി.പി ഒരു സീറ്റിലും ജയിക്കില്ലെന്നും സർവെ പ്രവചിക്കുന്നു. ജമ്മുകശ്മീരിലെ ബി.ജെ.പി.ക്ക് 2-3 സീറ്റുകൾ നേടാനാവും. എൻ.ഡി.എ 336 സീറ്റ് നേടുമെന്ന് ന്യൂസ് 18-ഇപ്സോസ് എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നു. യുപിഎയ്ക്ക് 82 സീറ്റ് ലഭിക്കും. ബി.ജെ.പി 276 സീറ്റുകൾ നേടും.

48.5% വോട്ടർമാർ എൻ.ഡി.എയ്ക്ക് വോട്ട് ചെയ്തു. യു.പി.എയ്ക്ക് 25% വോട്ടുകൾ ലഭിച്ചു. തൃണമൂൽ, എസ്പി, ബി.എസ്പി, ടി.ആർ.എസ്, ബി.ജെ.ഡി, വൈ.എസ്.ആർ.സി.പി, ആം ആദ്മി, ടി.ഡി.പി എന്നിവർക്ക് 26.5 ശതമാനം വോട്ടുകളും ലഭിക്കും.

അതേസമയം എക്സിറ്റ് പോളുകൾ തള്ളി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി.  എക്സിറ്റ് പോൾ ഗോസിപ്പുകൾ ഞാൻ വിശ്വസിക്കുന്നില്ല. ഈ ഗോസിപ്പിനായി ആയിരക്കണക്കിന് ഇ.വി.എമ്മുകളിൽ കൃത്രിമം നടത്താനുള്ള നീക്കമാണ്. ഐക്യത്തോടെയും ധീരമായും ഇരിക്കാൻ എല്ലാ പ്രതിപക്ഷ കക്ഷികളോടും ആവശ്യപ്പെടുന്നു. ഞങ്ങൾ ഈ യുദ്ധത്തിനെതിരെ പോരാടും-മമത വ്യക്തമാക്കി.

ആന്ധ്രയിൽ വൈ.എസ്​.ആർ തരംഗമെന്ന്​

ആന്ധ്രപ്രദേശിൽ വൈ.എസ്​ ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്​.ആർ കോൺഗ്രസ്​ 13-14 സീറ്റുകൾ വരെ നേടിയേക്കുമെന്നാണ്​​ ന്യൂസ്​ 18ൻെറ പ്രവചനം. ടി.ഡി.പി 10 മുതൽ 12 വരെയാകും നേടുക. ബി.ജെ.പി ഒരു സീറ്റിൽ വിജയിക്കുമെന്നും പ്രവചനം.

തെലങ്കാനയിൽ ടി.ആർ.എസ്​ തന്നെ

തെലങ്കാനയിൽ 17 സീറ്റുകളിൽ 10 മുതൽ 12 വരെ ടി.ആർ.എസ്​ നേടിയേക്കുമെന്ന്​ സി.എൻ.എൻ ന്യൂസ്​ 18. ഒന്ന്​ മുതൽ മൂന്ന്​ വരെ സീറ്റുകളായിരിക്കും ബി.​െജ.പിയും കോൺഗ്രസും നേടുകയെന്നും പ്രവചനം. ഉവൈസിയുടെ AIMIM പാർട്ടി ഒരു സീറ്റ്​ നേടും.

കർണാടകയിൽ ബി.ജെ.പി തരംഗം

28 സീറ്റുകളുള്ള കർണാടകയിൽ ബി.ജെ.പി 21 സീറ്റുകൾ വരെ നേടിയേക്കുമെന്ന്​ ഇന്ത്യാ ടുഡേ-ആക്​സിസ്​ പോൾ പ്രവചിച്ചു. കോൺഗ്രസ്​ 3-6 സീറ്റുകളിൽ ഒതുങ്ങുമെന്നും പ്രവചനം. കർണാടകയിലെ 28 സീറ്റുകളിൽ ബി.ജെ.പി 23 സീറ്റുകൾ നേടുമെന്ന് ചാണക്യ ന്യൂസ്24 സർവ്വേ പറയുന്നു.

റിപബ്ലിക്​ സി-വോട്ടർ ഫലം

ബി.ജെ.പി 287 സീറ്റുകൾ നേടുമെന്നാണ്​ റിപബ്ലിക്​ സി-വോട്ടർ പ്രവചിക്കുന്നത്​. യു.പി.എ 128 സീറ്റുകൾ, മറ്റുള്ളവർ 127 സീറ്റുകൾ എന്നിങ്ങനെ നേടും. 

കേരളത്തിൽ യു.ഡി.എഫ്​ എന്ന്​ ഇന്ത്യാ ടുഡേ

കേരളത്തിൽ യു.ഡി.എഫ്​ 15 മുതൽ 16 വരെ സീറ്റുകൾ നേടുമെന്ന്​  ഇന്ത്യാ ടുഡേ ആക്​സിസ്​ പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. ബി.ജെ.പി അക്കൗണ്ട്​ തുറന്നേക്കുമെന്നും ഫലം. നാല്​ സീറ്റുകൾ വരെയാകും എൽ.ഡി.എഫ്​ നേടുകയെന്നും പ്രവചനമുണ്ട്​.

ബി.ജെ.പിക്ക്​ കേവല ഭൂരിപക്ഷമെന്ന്​ ടൈംസ്​ നൗ

എൻ.ഡി.എ 306 സീറ്റുകളിൽ വിജയിക്കുമെന്ന്​ പ്രവചിച്ച്​ ടൈസ്​ നൗ. യു.പി.എ 132 സീറ്റുകളിൽ ഒതുങ്ങുമെന്നും മറ്റുള്ളവർ 104 സീറ്റുകൾ മാത്രമായിരിക്കും നേടുകയെന്നും ടൈംസ്​ നൗ എക്​സിറ്റ്​ പോൾ ഫലം സൂചിപ്പിക്കുന്നു.

ഡൽഹിയിൽ ആപ്പ്​ സംപൂജ്യരെന്ന്​ എക്​സിറ്റ്​പോൾ 
ബി.ജെ.പി ഡൽഹിയിൽ ഏഴ്​ സീറ്റുകളും പിടിക്കുമെന്ന്​ പ്രദേശിക-ദേശിയ ചാനലുകൾ പ്രവചിക്കുന്നു. 

ഒഡീഷയിൽ ബി.ജെ.പി
ഒഡീഷയിൽ ആകെയുള്ള 21 സീറ്റിൽ ബി.ജെ.പി 12 സീറ്റുകളിൽ വിജയിക്കും. ബിജു ജനതാദൾ (ബി.ജെ.ഡി) 8 സീറ്റ്, കോൺഗ്രസ് 1, മറ്റുള്ളവർ 1


മധ്യപ്രദേശിലും എൻ.ഡി.എ
മധ്യപ്രദേശിൽ എൻ.ഡി.എയ്ക്ക് 24, യുപിഎക്ക് 5  എന്ന അനുപാതത്തിൽ റിപ്പബ്ലിക്- സി വോട്ടർ എക്സിറ്റ് പോൾ പ്രവചിക്കുന്നു.

ബംഗാളിൽ മമത
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 36-38 സീറ്റ് നേടും. എൻഡിഎ മൂന്ന് മുതൽ അഞ്ച് വരെ സീറ്റുകളിൽ വിജയിക്കാം. യു.പി.എ ഒരു സീറ്റിലേക്ക് മാത്രമായി ചുരുങ്ങുമെന്നും ന്യൂസ് 18 -ഐപിഎസ്ഒ എക്സിറ്റ് പോൾ വ്യക്തമാക്കുന്നു. ടൈംസ് നൗ പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന് 28 സീറ്റുകൾ പ്രവചിക്കുന്നു. എൻഡിഎയ്ക്ക് 11.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബി.ജെ.പി
അസമിൽ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് എട്ട് മുതൽ 10 വരെ സീറ്റ് വരെ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അസം ഗണപരിഷവും കോൺഗ്രസ് ഒറ്റക്കം മാത്രം നേടുമെന്നും ന്യൂസ് 18 -ഐപിഎസ്ഒ എക്സിറ്റ് പോൾ വ്യക്തമാക്കുന്നു. മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എൻഡിഎ ഭൂരിപക്ഷം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 17 മുതൽ 19 വരെ സീറ്റുകളിൽ ഭൂരിപക്ഷം നേടും. കോൺഗ്രസിന് നാല് മുതൽ ആറ് മണ്ഡലങ്ങളിൽ വരെ വിജയിക്കാൻ കഴിയും.
keyword : All-Exit-Polls-Predict-NDA-govt-at-centre