കുമ്പള, (മെയ് 27, 2019, www.kumblavartha.com) ●ഒഴുക്കിലകപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെ പുഴയില്‍ മുങ്ങി മരിച്ച കുമ്പളയിലെ ഡിവൈഎഫ്ഐ നേതാവ് അജിത്കുമാറിനും ബാലസംഘം പ്രവര്ത്തകന് മനീഷ്കുമാറിനും ആയിരങ്ങളുടെ അന്ത്യാഞ്ജലി. ബണ്ട്വാള്‍ ബി.സി.റോഡ് പാണെ മംഗളൂരുവിൽ പുഴയില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങിയ മനീഷ്കുമാറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അജിത്കുമാര്‍ മുങ്ങിമരിച്ചത്. ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മനീഷ്കുമാര്‍ മരിച്ചത്. ബണ്ട്വാള്‍ ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹങ്ങള്‍ ഞായറാഴ്ച ഒരു മണിയോടെ കുമ്പളയിലെത്തിച്ചു. കുമ്പളയില്‍ പൊതുദര്‍ശനത്തിന് വച്ചു. മൃതദേഹത്തില്‍ രാഷ്ട്രീയ മത വ്യത്യാസമില്ലാതെ നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി സതീഷ്ചന്ദ്രന്, സി എച്ച് കുഞ്ഞമ്പു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം രാജഗോപാലന്‍ എംഎല്‍എ, വി പി പി മുസ്തഫ, കെ വി കുഞ്ഞിരാമന്, വി കെ രാജന്, കെ ആര് ജയാനന്ദ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി രഘുദേവന്‍, എം ശങ്കര്‍റൈ, ഏരിയാ സെക്രട്ടറി സി എ സുബൈര്‍ എന്നിവര്‍ ചുവപ്പ് പതാക പുതപ്പിച്ചു. ഡിവൈഎഫ്ഐ പതാക സംസ്ഥാന സെക്രട്ടറി എ എ റഹീം, ജില്ലാ സെക്രട്ടറി സി ജെ സജിത്ത്, ജില്ലാ പ്രസിഡന്റ് പി കെ നിഷാന്ത്, സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ് എന്നിവര്‍ പുതപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന് കേന്ദ്ര കമ്മിറ്റി അംഗം എന്‍ സുകന്യ, ജില്ലാ സെക്രട്ടറി ഇ പത്മാവതി, ജില്ലാ പ്രസിഡന്റ് എം സുമതി, വി വി രമേശന്, കെ എ മുഹമ്മദ് ഹനീഫ, അബ്ദുറസാഖ് ചിപ്പാര്‍, കെ മണികണ്ഠന്, ടി കെ രാജന്, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആല്ബിന് മാത്യു, ബാലസംഘം ജില്ലാ സെക്രട്ടറി പ്രവീണ്‍ പാടി, പ്രസിഡന്റ് കെ വി ശില്പ, ജില്ലാ കോര്‍ഡിനേറ്റര്‍ മധു മുദിയക്കാല്‍, കണ്‍വീനര്‍ ബി വൈശാഖ് എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ അജിത്തിന്റെ മൃതദേഹം കുണ്ടങ്കറടുക്കയിലെ പൊതുശ്മശാനത്തിലും മനീഷ്കുമാറിന്റെ മൃതദേഹം മുളിയടുക്കയിലെ വീട്ടുവളപ്പിലും സംസ്കരിച്ചു.
ശനിയാഴ്ച രാവിലെയാണ് അജിത്ത്കുമാര്‍, ഭാര്യ മനിത, മക്കളായ അന്വേഷ്, ഷാന്‍വി, സഹോദരന് സുജിത്ത് എന്നിവര്‍ക്കൊപ്പം ബണ്ട്വാള്‍ കല്ലടുക്കയിലെ ബന്ധുവീട്ടില്‍ വിവാഹത്തിന് പോയത്. കൂടെ കുമ്പളയിലെ ബാലസംഘം പ്രവര്‍ത്തകരായ മരിച്ച മനീഷ്കുമാര്‍, ഹരിപ്രസാദ്, മനോജ്കുമാര്‍, തേജസൂര്യ, രക്ഷിത്, ജിതീഷ് എന്നിവരെയും കൂട്ടി.. ചന്ദ്രന് കാരണവരാണ് അജിത്ത്കുമാറിന്റെ അച്ഛന്. അമ്മ: വാരിജ. സഹോദരങ്ങള്‍: സുജിത്ത്, അഡ്വ. രഞ്ജിത. കുമ്പള മുളയടുക്കം ഭഗവതി കൃപയില്‍ മണികണ്ഠന്റെ മകനാണ് മനീഷ്കുമാര്‍. കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പത്താം തരം വിദ്യാര്‍ഥിയാണ്. ബാലസംഘം കുമ്പള വില്ലേജ് കമ്മിറ്റി അംഗമാണ്. അമ്മ: ജയന്തി. സഹോദരന്: മനോജ്കുമാര്‍.
ഇവരുടെ നിര്യാണത്തിൽ അനുശോചിച്ച് വൈകിട്ട് കുമ്പളയില്‍ സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു. സി എ സുബൈര്‍ അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്, സി എച്ച് കുഞ്ഞമ്പു, കെ ആര് ജയാനന്ദ, പി രഘുദേവന്‍, എം ശങ്കര്‍റൈ, സി ജെ സജിത്ത്, ബി വൈശാഖ്, മഹേഷ് കണിയൂര്‍, രവി പൂജാരി, എ കെ ഹാരിസ്, സിദീഖ് കോയിപ്പാടി, താജുദീന് മൊഗ്രാല്‍, അഹമ്മദലി കുമ്പള, കെ ശാലിനി, ഡി സുബ്ബണ്ണ ആള്‍വ, അബ്ദു ഹക്കീം എന്നിവര്‍ സംസാരിച്ചു. നാസറുദീന്‍ മലങ്കര സ്വാഗതം പറഞ്ഞു.
ഇവരുടെ മരണം നാടിനെ അക്ഷരാർഥത്തിൽ കണ്ണീരിലാഴ്ത്തി. തികഞ്ഞ പരോപകാരിയായിരുന്നു അജിത്ത്. രാഷ്ടീയത്തിനതീതമായി ഏവർക്കും സേവനം ചെയ്യാൻ സന്നദ്ധനായിരുന്ന അജിത് നാടൻ കലാ രംഗത്തും സജീവമായിരുന്നു.
keyword : Ajith-maneesh-thousands-last-survivor