കുമ്പള മഹാത്മാ കോളേജിൽ പ്ലസ് വൺ , ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു


കുമ്പള, (മെയ് 10 2019, www.kumblavartha.com) ●2019- 20 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ കോഴ്സിലേക്കും, വിവിധ ഡിഗ്രി കോഴ്സുകളിലേക്കും കുമ്പള മഹാത്മാ കോളേജിൽ അഡ്മിഷൻ ആരംഭിച്ചു. 
പ്ലസ് വൺ കൊമേഴ്സ് , ഹ്യുമാനിറ്റീസ് എന്നിങ്ങനെ രണ്ട് കോമ്പിനേഷനുകളിലേക്കാണ് അഡ്മിഷൻ. 
ബി.എ, ബി.കോം, ബി.ബി.എ എന്നീ ഡിഗ്രി കോഴ്സുകളിലേക്കും അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. ബി.എ , ബി.ബി.എ. കോഴ്സുകളിലേക്ക് മുപ്പത് വീതം സീറ്റുകളും ബികോമിന് അറുപത് സീറ്റുകളുമാണ് നിലവിലുള്ളത്.  
അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും കുമ്പള ഹയർ സെക്കന്ററി സ്കൂളിന് സമീപത്തുള്ള മഹാത്മാ കോളേജ് മെയിൻ ക്യാമ്പസിലെ ഓഫീസുമായോ 9895963343, 9895150237 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടുക.
കുമ്പളയുടെ വിദ്യാഭ്യാസ രംഗത്ത് നിറ സാന്നിധ്യമായ മഹാത്മാ കോളേജ് പ്രവർത്തനത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. ഈയവസരത്തിൽ വിദ്യാഭ്യാസ നിലവാരമുയർത്തുന്നതിനും മികച്ച കരിയർ നേടുന്നതിനുമായി നിരവധി പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളതായി കോളേജ് മാനേജ്മെന്റ് അറിയിച്ചു. പ്ലസ് വൺ ക്ലാസുകൾ ജൂൺ 12 നും ഒന്നാം വർഷ  ഡിഗ്രി ക്ലാസുകൾ ജൂൺ 17നും ആരംഭിക്കും.
keyword : Admission-Started-Plus-One-Degree-Kumbala-Mahatma-College