ന്യൂഡൽഹി, (മെയ് 07 2019, www.kumblavartha.com) ● 50% വിവിപാറ്റ് രസീത് എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും മറ്റു പ്രതിപക്ഷ കക്ഷികളുമാണ് പുന പരിശോധനാ ഹരജി നൽകിയത്.
ഒരു അസംബ്ലി മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് യന്ത്രങ്ങളിലെ രസീതുകള്‍ എണ്ണാനാണ് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടത്. ഈ ഉത്തരവ് തുടരുമെന്നും 50 ശതമാനം എണ്ണേണ്ടതില്ലെന്നും കോടതി അറിയിച്ചു
ന്യൂഡല്‍ഹി: 50 ശതമാനം വി.വി.പാറ്റ് സ്ലിപ്പുകള്‍ എണ്ണേണ്ടതില്ലെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. 21 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് ഹര്‍ജി നല്‍കിയത്.
ഒരു അസംബ്ലി മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് യന്ത്രങ്ങളിലെ രസീതുകള്‍ എണ്ണാനാണ് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടത്. ഈ ഉത്തരവ് തുടരുമെന്നും 50 ശതമാനം എണ്ണേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
50 ശതമാനത്തില്‍ നിന്ന് താഴോട്ട് വന്ന് 25,35 ശതമാനം വോട്ടുകള്‍ എണ്ണിയാലും മതിയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞെങ്കിലും കോടതി വകവെച്ചില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹര്‍ജിക്കാര്‍ക്കായി മനു അഭിഷേക് സിങ്വി ഹാജരായി.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയും സുപ്രീംകോടതിയില്‍ ഹാജരായി. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയത്.
50 ശതമാനം വോട്ടു രസീതുകള്‍ എണ്ണുകയാണെങ്കില്‍ ഫലപ്രഖ്യാപനത്തിന് ഒമ്പത് ദിവസമെങ്കിലും വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വാദിച്ചതിനെ തുടര്‍ന്നാണ് ഒരു മണ്ഡലത്തിലെ അഞ്ച് യന്ത്രങ്ങളുടെ രസീതുകള്‍ എണ്ണാന്‍ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടത്.
keyword : 50%-VV-Pat-Seats-Supreme-Court-Rejected