കണ്ണൂര്‍, (മെയ് 29, 2019, www.kumblavartha.com) ● 4917 പാക്കറ്റ് പാൻപരാഗുമായി കാസറഗോഡ് സ്വദേശി കണ്ണൂർ വിമാനത്താവ ളത്തിൽ പിടിയിലായി കാസര്‍കോട് സ്വദേശിയായ ഇഖ്ബാല്‍ മധൂരിനെ (42)യാണ് പിടികൂടിയത്. ഇയാളില്‍ നിന്നും 4951 പാക്കറ്റ് പാന്‍പരാഗ് പിടിച്ചെടുത്തു. മുംബൈയിലേക്കാണ് പാന്‍മസാല കടത്താന്‍ ശ്രമിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്കുള്ള ഗോ എയര്‍ വിമാനത്തില്‍ മുംബൈയിലേക്ക് പോകാനെത്തിയതായിരുന്നു ഇഖ്ബാല്‍. സി ഐ എസ് എഫ് ബാഗ് സ്കാനറില്‍ പരിശോധിച്ചപ്പോഴാണ് രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച പാന്‍മസാല പിടിച്ചെടുത്തത്. കേരളത്തില്‍ വില്പന നിരോധിച്ച പാന്‍മസാലകള്‍ മംഗളൂരുവില്‍ നിന്നെത്തിച്ചാണ് മുംബൈയിലേക്ക് കടത്താന്‍ശ്രമിച്ചത്.
കഴിഞ്ഞ ദിവസം ദോഹയിലേക്ക് കടത്താന്‍ശ്രമിച്ച 1659 പാക്കറ്റ് പുകയില ഉത്പന്നങ്ങളുമായി കാഞ്ഞങ്ങാട് സ്വദേശി ജസീര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായിരുന്നു.
keyword : 4900-panmasala-packet-arrested-kasaragod-native-kannur-airport