ബാഡൂരിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം


ബദിയഡുക്ക (മെയ് 02 2019, www.kumblavartha.com) ● ബാഡൂരിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ഉറുമിയിലെ കുഞ്ഞഹമ്മദി ന്റെ മകൾ ബീഫാത്തിമ അവരുടെ മകൻ ശരീഫ് എന്നിവരാണ് മരണപ്പെട്ടത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ മുണ്ട്യത്തടുക്ക ഓണിബാഗിലുവിലാണ് അപകടമുണ്ടായത്. അഡുക്കസ്ഥലയില്‍ നിന്നും മുഗു റോഡിലേക്ക് വരികയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ രണ്ട് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റവരെ സ്വകാര്യാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.