യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം


കുമ്പള, ഏപ്രിൽ 5 , 2019 ●കുമ്പളവാർത്ത.കോം : യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം. ജോഡുകല്ല് മടന്തൂരിലെ അബ്ദുൽ ഗഫൂറി(28) നു നേരെയാണ് വധശ്രമമുണ്ടായത്. 
വ്യാഴാഴ്ച രാത്രി 9 മണിയോടെ ബേക്കൂറിലെ ഒരു കടവരാന്തയിൽ നിൽക്കുകയായിരുന്ന  യുവാവിനെ രണ്ടു കാറുകളിലെത്തിയ സംഘമാണത്രെ ബലമായി കാറിൽ പിടിച്ചു കയറ്റി കൊണ്ടുപോയത്. പെർ മുദയിലെ ഒരു കുന്നിൻ മുകളിലേക്ക് കൊണ്ടുപോയ സംഘം അവിടെ വച്ച് ക്രൂരമായി മർദിക്കുകയും കത്തി കൊണ്ട് കുത്താൻ ശ്രമിക്കുകയും ചെയ്തതായി ഗഫൂർ പറയുന്നു.  പിന്നീട് വെള്ളിയാഴ്ച പുലർച്ചെ മൊഗ്രാൽ  പുഴയിൽ  തള്ളാൻ കാറിൽ കൊണ്ടു പോകും വഴി മുട്ടം ഗെയ്റ്റിനടുത്ത് വച്ച്  പതുക്കെപ്പോകേണ്ടി വന്ന  കാറിൽ യുവാവ് നിന്നും  ചാടി രക്ഷപ്പെടുകയായിരുന്നുവത്രെ. അക്രമികൾ പിന്തുടർന്നുവെങ്കിലും ബഹളം കേട്ട് എത്തിയ ആളുകളെക്കണ്ട് ഓടി രക്ഷപ്പെട്ടു. നാട്ടുകാരും പിന്നീട് സ്ഥലത്തെത്തിയ പൊലീസുമാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. കഞ്ചാവ് വിൽപന പൊലീസിനെ അറിയിച്ചുവെന്ന സംശയമാണ്  സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം  ആരംഭിച്ചിട്ടുണ്ട്.
keyword : youth-kidnaped-by-a-gang-and-attempt-to-kill