യുവാവ് ടെറസിൽ നിന്ന് വീണ് മരിച്ചു


മംഗളൂരു, ഏപ്രിൽ 16 , 2019 ●കുമ്പളവാർത്ത.കോം :  വീടിന്റെ ടെറസില്‍ നിന്നും വീണ് യുവാവ് മരിച്ചു. മലവൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ലക്ഷ്മണന്റെ മകന്‍ ദീക്ഷിത് രാജ്(23) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി കറമ്പാറില്‍ പുതുതായി നിര്‍മിക്കുന്ന വീടിന്റെ കോണ്‍ക്രീറ്റിന് വെള്ളമൊഴിക്കാനെത്തിയതായിരുന്നു ദീക്ഷിത്.

കാല്‍തെന്നി താഴെ വീണാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ദീക്ഷിതിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും  മരണം സംഭവിക്കുകയായിരുന്നു. ബി ജെ പി പ്രവര്‍ത്തകനാണ് ദീക്ഷിത്.
keyword : youth-died-falling-from-terrace