മംഗളുരുവിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു


മംഗളുരു, ഏപ്രിൽ 20 , 2019 ● കുമ്പളവാർത്ത.കോം : യുവാവ്  ഭാര്യയെ രാത്രി ഉറങ്ങാൻ കിടന്ന  കട്ടിലിൽ  ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. മംഗളുരു കാവൂരിൽ ശനിയാഴ്ച രാത്രി മൂന്നു മണിയോടെയാണ് സംഭവം. കാവൂർ ദേരെ ബയൽ ബോറു ഗുണ്ഢയിലെ ശരണപ്പ (46) ആണ് തന്റെ ഭാര്യ 
മഞ്ജുള (36) യെ കത്തി ഉപയോഗിച്ച് നെഞ്ചിലും അടിവയറ്റിലും കുത്തിക്കൊലപ്പെടുത്തിയത്.
ഭാര്യയുടെ മേലുള്ള  സംശയമാണ് കൊലക്ക് കാരണമെന്ന് പറയപ്പെടുന്നു.
രാത്രി മൂന്ന് മണിയോടെ  അയൽവാസിയായ സതീഷ അമീൻ  ഉണർന്നപ്പോൾ  അടുത്ത വീട്ടിൽ   കലഹം നടക്കുന്നതറിയുന്നത്. ജനലിലൂടെ നോക്കിയപ്പോൾ ശരണപ്പ കത്തിയുപയോഗിച്ച് മഞ്ജുളയെ വെട്ടുനതാണത്രെ കണ്ടത് ' തുർന്ന് ഇയാൾ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു' ഈ സമയം ശരണപ്പ ഓടി രക്ഷപ്പെട്ടു.
keyword : young-girl-stabbed-by-his-husband-manglore