ബസ് കാത്തു നിന്ന സ്ത്രീയുടെ ബാഗ് കവർന്നു


കുമ്പള, ഏപ്രിൽ 17 , 2019 ●കുമ്പളവാർത്ത.കോം :  ബസ് കാത്തു നിൽക്കുകയായിരുന്ന സ്ത്രീയുടെ ബാഗ് കവർന്നു. പാടി സ്വദേശിനി  ഭാരതിയുടെ  ബാഗാണ് ചൊവ്വാഴ്ച രാവിലെ സീതാംഗോളി ബസ് സ്റ്റാന്റിൽ ബസ്  കാത്തിരിക്കുന്നതിനിടെ കളവുപോയത്. തറവാട് വീട്ടിലേക്ക് പോകാൻ കുടുംബത്തോടൊപ്പം  എത്തിയതായിരുന്നു  ഇവർ. ബസ് വെയിറ്റിങ്  ഷെൽട്ടറിൽ ബാഗും അരികെ വച്ച് ഇരിക്കുകയായിരുന്ന ഇവരുടെ കണ്ണുവെട്ടിച്ച് ആരോ ബാഗുമായി കടന്നു കളയുകയായിരുന്നു. ബാഗിൽ പണവും മൊബൈൽ ഫോണും  ഉണ്ടായിരുന്നതായി ഭാരതി  പറഞ്ഞു. 
ഭാരതിയുടെ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.  തൊട്ടടുത്ത് പൊലീസ് എയ്ഡ് പോസ്റ്റിൽ  സ്ഥാപിച്ചിട്ടുള്ള സി സി ക്യാമറയിലെ ദൃശ്യങ്ങൾ  പൊലീസ് പരിശോധിക്കുന്നുണ്ട്.
ഒരു മാസം മുമ്പും ഇവിടെ സമാനമായ സംഭവം ഉണ്ടായതായി നാട്ടുകാർ പറയുന്നു. അന്ന് ബസ് യാത്രക്കാരിയായ  സ്ത്രീയുടെ ബാഗാണ് നഷ്ടപ്പെട്ടത്. പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം നടന്ന  ഈ സംഭവങ്ങൾ ജനങ്ങളിൽ അമർഷം  ഉണ്ടാക്കിയിട്ടുണ്ട്.
keyword : womans-bag-stolen-at-bustand