ഷെയർ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറൽ :കായംകുളത്ത് നാലു പേർ അറസ്റ്റിൽ


കായംകുളം, (ഏപ്രിൽ 27, 2019, www.kumblavartha.com) ● ഷെയർ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവന്ന സംഘത്തിലെ നാലു പേരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം കാപ്പിൽ മേക്ക് രേവതിയിൽ കിരൺ, കുലശേഖരപുരം വവ്വാക്കാവ് ചുളൂർ വീട്ടിൽ വാടകക്ക് താമസിക്കുന്ന സീതി (39) കൊല്ലം പെരിനാട് കേരളപുരം മുസ്ലിം പള്ളിക്ക് സമീപം മയൂഘം വീട്ടിൽ ഉമേഷ് (28) തിരുവല്ല പായിപ്പാട് സ്വദേശി ബ്ലസറിൻ എന്നിവരെയാണ് കായംകുളം ഡിവൈ.എസ്‌പി ആർ ബിനുവിന്റെ നിർദ്ദേശാനുസരണം കായംകുളം സിഐ പി.കെ സാബുവിന്റെ നേതൃത്വത്തിൽ എസ്‌ഐ സി.എസ് ഷാരോൺ ഉൾപ്പെട്ട സംഘം അറസ്റ്റ് ചെയ്തത്.

2018 മുതലാണ് കേസിന് ആസ്പദമായ സംഭവം ആരംഭിക്കുന്നത്. കിരൺ ഷെയർചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയായ അർഷാദ് എന്നയാൾ കായംകുളത്തെത്തുകയും കിരൺ ഭാര്യയെ അർഷാദിന് കാഴ്ചവെക്കുകയും ചെയ്തു. തുടർന്ന് ഷെയർചാറ്റ് വഴി പരിചയപ്പെട്ട സീതിയുടെ വീട്ടിൽ കിരൺ ഭാര്യയുമായി പോകുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കുവെച്ച് ലൈഗിംക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. തുടർന്ന് ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട ഉമേഷിന്റെയും ബ്ലസറിന്റെയും വീട്ടിൽ കിരൺ ഭാര്യയെയും കൊണ്ടു പോയി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു. എന്നാൽ ഭാര്യ എതിർത്തിനാൽ ശ്രമം പരാജയപ്പെടുകയാണുണ്ടായത്.
തുടർന്ന് വീണ്ടും കിരൺ നിർബന്ധിച്ചപ്പോഴാണ് ഭാര്യ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. കിരൺ അടക്കമുള്ള പ്രതികൾ വീട്ടിലേക്ക് ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ടവരെ വിളിച്ച് വരുത്തുകയും ഭാര്യമാരെ നേരിൽ കാണിച്ച് ഇഷ്ട്ടമായയെങ്കിൽ മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ആണ് ചെയ്യുന്നത്.
keyword : wife-Swapping-through-social-media-four-arrested