വി.പി.എം അബൂബക്കർ ഹാജി നിര്യാതനായി


കുമ്പള (ഏപ്രിൽ 29 2019, www.kumblavartha.com) ● മൊഗ്രാലിലെ പരേതനായ ഹസ്സൻകുട്ടിയുടെ മകൻ കുമ്പള പഞ്ചായത്ത് മുൻ ഹെഡ് ക്ലർക്ക് വി.പി. എം അബൂബക്കർ ഹാജി (78) നിര്യാതനായി. രാഷ്ട്രീയ സാമുഹിക മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൊഗ്രാൽ വലിയ ജമാഅത്ത് പള്ളി കമ്മിറ്റി മുൻ ജന: സെക്രട്ടറിയും മുസ് ലിം ലീഗ് ജില്ലാ കൗൺസിലറുമായിരുന്നു. നിലവിൽ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കൗൺസിലറാണ്. ഭാര്യ: മറിയമ്മ. ഏക മകൾ റൈഹാന. മരുമകൻ: ബീരാൻ മൊയ്തീൻ കുഞ്ഞി. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, മുഹമ്മദ് ഹസൈനാർ, വി.പി അബ്ദുല്ല ഫൈസി, വി.പി. അബ്ദുൽ കാദർ ( മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി), പരേതനായ വി.പി. അബ്ദുൽ റഹിമാൻ, ബീഫാത്തിമ, ഖദീജ, മറിയമ്മ, ആസ്യമ്മ.