ഏത് ബട്ടൺ അമർത്തിയാലും താമര മാത്രം തെളിയുന്നത് എങ്ങനെ? അന്വേഷിക്കണമെന്ന് ശശി തരൂർ‍


തിരുവനന്തപുരം, (ഏപ്രിൽ 23 2019, www.kumblavartha.com) ● കോവളം ചൊവ്വരയില്‍ വോട്ടിംഗ് യന്ത്രത്തില്‍ കൈപ്പത്തി ചിഹ്നം  അമര്‍ത്തിയപ്പോള്‍ വിവി പാറ്റില്‍ താമര തെളിഞ്ഞ സംഭവത്തില്‍ അന്വേഷണം വേണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍.

യന്ത്രങ്ങള്‍ക്ക് തകരാറ് സംഭവിക്കുന്നത് തികച്ചും സ്വാഭാവികമായ കാര്യമാണെന്നും അതേ സമയം എന്ത് തകരാര്‍ വന്നാലും താമര മാത്രം തെളിയുന്നത് എങ്ങനെയാണെന്നും ശശി തരൂര്‍ ചോദിച്ചു. സംഭവത്തില്‍ ഉടനെ വിശദമായ അന്വേണം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
keyword : voting-to-lotus-from-other-buttons-shashi-tharoor-asked-investigation