മോദിയുടെ തെരഞ്ഞെടുപ്പ് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചു; തൊക്കൊട്ട് സംഘർഷം


തൊക്കൊട്ട്  ഏപ്രിൽ13.2019 ●മംഗലപുരത്ത് നരേന്ദ്ര മോദിയുടെ തെരെഞ്ഞെssപ്പ് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബൈക്കിൽ കാറിടിച്ചതിനെത്തുടർന്ന് തൊക്കോട്ട് സംഘർഷം, തെക്കോട്ട് കുത്താറിനടുത്ത് മദനി നഗറിലാണ് ഇരു വിഭാഗം ആൾക്കാർ ഏറ്റുമുട്ടിയത്.
ശനിയാഴ്ച രാത്രിയോടെ റാലിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന രണ്ടു പേർ സഞ്ചരിച്ച ബൈക്ക്  മദനി നഗറിലെത്തിയപ്പോൾ എതിരേ വന്ന കാറിലിടിക്കുകയായിരുന്നു.. ബൈക്കിലെയും കാറിലേയും യാത്രക്കാർ തമ്മിൽ വാക്കുതർക്കമായി. ആ സമയം  സംഭവ സ്ഥലത്തെത്തിയ റാലി കഴിഞ്ഞ് ബസിൽ  മടങ്ങുകയായിരുന്ന സംഘം പ്രശ്നത്തിൽ ഇടപ്പെടുകയും  ബൈക്ക് യാത്രക്കാരുടെ ഭാഗം ചേരുകയും ചെയ്തു.

ബസിൽ ഉണ്ടായിരുന്നവർ ഉച്ചത്തിൽ മുദ്രാവാക്യം വിളി തുടർന്നു. പ്രകോപിതരായ ഒരു വിഭാഗം നാട്ടുകാർ ബസിലെത്തിയ സംഘത്തോട്  ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ടതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. കോണാജെ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.