മോദിയെ താഴെയിറക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക - മുഹമ്മദ് വടക്കേക്കര


കാസർകോട്, ഏപ്രിൽ 4 , 2019 ●കുമ്പളവാർത്ത.കോം : രാജ്യത്ത് സംഘപരിവാറിൻ്റെ സമഗ്രാധിപത്യം നടപ്പാക്കാൻ ശ്രമിക്കുന്ന മോദി സർക്കാറിനെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് മുഹമ്മദ് വടക്കേക്കര . കാസർകോട് സ്പീഡ് വേ ഇൻ ഓഡിറ്റോറിയത്തിൽ നടന്ന വെൽഫെയർ പാർട്ടി കാസർകോട് മണ്ഡലം തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻറ് സിറാജുദ്ദീൻ മുജാഹിദ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി, ജില്ലാ സെക്രട്ടറി പി.കെ അബ്ദുല്ല, പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡൻ്റ് മജീദ് നരിക്കോടൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം അബ്ദുൽ ഖാദർ ചട്ടഞ്ചാൽ വിഷയാവതരണം നടത്തി. ഫൗസിയ സിദ്ധീഖ് സ്വാഗതവും എ.ജി ജമാൽ നന്ദിയും പറഞ്ഞു.

ഫോട്ടോ: വെൽഫെയർ പാർട്ടി കാസർകോട് മണ്ഡലം തെരെഞ്ഞെടുപ്പ് കൺവെൻഷൻ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് വടക്കേക്കര ഉദ്ഘാടനം ചെയ്യുന്നു.
keyword : udf-candidates-will-be-succesfull-to-bring-down-bjp-muhammed-vadakkekara