സഹോദരങ്ങളുടേതെന്ന് സംശയം; റെയിൽ പാളത്തിനരികിലെ കുറ്റിക്കാട്ടിൽ രണ്ടു മൃത ദേഹങ്ങൾ കണ്ടെത്തി


കാസർകോഡ്, ഏപ്രിൽ 5 , 2019 ●കുമ്പളവാർത്ത.കോം : റെയില്‍ പാളത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. തൃക്കരിപ്പൂർ ഇളമ്പച്ചി തിരുവമ്പാടി ക്ഷേത്രത്തിനടുത്താണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.  

ഇളമ്പച്ചി മിനി സ്റ്റേഡിയത്തിന് സമീപത്തെ പത്രവിതരണക്കാരന്‍ വേലായുധന്റെ മക്കളായ സ്വാമിനാഥന്‍ (44), സോമന്‍(40) എന്നിവരെ രണ്ട് ദിവസം മുമ്പ് കാണാതായിരുന്നു. ഇവരാണ് മരിച്ചതെന്ന് പൊത്രസ് സംശയിക്കുന്നു. റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിന്‍ തട്ടി മരിച്ചതാണെന്ന് ചന്തേര പോലീസ് സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ ചിന്നഭിന്നമായ നിലയിലാണ്. പോലീസ് സ്ഥലത്തെത്തി അന്വേഷണം അന്വേഷണം ആരംഭിച്ചു.
keyword : two-dead-body-found-near-to-railway-track-at-trikaripur