ട്രെയിൻ തട്ടി മരണം; കാരണമായത് ഒരേ സമയം രണ്ട് ട്രെയിനുകളുടെ വരവ്


മൊഗ്രാൽ ഏപ്രിൽ 21.2019 ● നാങ്കിയിൽ മാതാവും കുട്ടിയും ട്രെയിൻ തട്ടി മരിക്കാനിടയായത് ഒരേ സമയം രണ്ടു ട്രാക്കുകളിലും ട്രെയിൻ വന്നതിനാൽ.  

മൊഗ്രാൽ നാങ്കിയിലെ മുഹമ്മദ് അലിയുടെ ഭാര്യ സുഹൈറ ( 24 )യും മകൻ ഷഹ്സാദു (മൂന്ന്)മാണ് മരിച്ചത്. ബദ്‌രിയാനഗറിലെ അബ്ബാസിന്റെ മകളാണ് സുഹൈറ. തറവാട് വീട്ടിൽ നിന്ന് ഭർതൃവീട്ടിലേക്ക് മടങ്ങുകയായിരുന്ന സുഹൈറയും കുട്ടിയും ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ മംഗലാപുരം ഭാഗത്തു നിന്നും ട്രെയിൻ വരുന്നത് ശ്രദ്ധയിൽ പെട്ടു. വെപ്രാളപ്പെട്ട് അടുത്ത ട്രാക്കിൽ കയറി മറു ഭാഗം എത്തുന്നതിനിടെ കണ്ണൂർ ഭാഗത്തു നിന്നും വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. ഇരുവരും തൽക്ഷണം മരിച്ചിരുന്നു.