ടൗൺ ടീം മൊഗ്രാൽ ഒരുക്കിയ ഫുട്ബോൾ ടൂർണമെന്റിൽ മുകുന്ദൻ മാഷിന് ആദരവും, നസ്രുദ്ദീന് അനുമോദനവും


മൊഗ്രാൽ, ഏപ്രിൽ 4 , 2019 ●കുമ്പളവാർത്ത.കോം : കളിക്കിടെ അല്പം കാര്യവും.... ടൗൺ ടീം മൊഗ്രാൽ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജില്ലാതല സെവൻസ് ഫ്‌ളഡ്‌ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിൽ 28 വർഷത്തെ സേവനത്തിനുശേഷം മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിക്കുന്ന മുകുന്ദൻ മാഷിനെ ആദരിച്ചും എക്സൈസ് വകുപ്പിൽ ജോലി നേടിയ മൊഗ്രാൽ സ്വദേശി നസ്രുദീന് അനുമോദന ചടങ്ങ്  ഒരുക്കിയും  ശ്രദ്ധേയമായി.

മുകുന്ദൻ മാഷിനുള്ള ഉപഹാരം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് പി.സി. ആസിഫും, നസ്രുദ്ദീൻ മൊഗ്രാലിനുള്ള ഉപഹാരം കെ.കെ അബ്ദുല്ല കുഞ്ഞി സുലൈമാനും  വിതരണം ചെയ്തു. ചടങ്ങിൽ മാഹിൻ മാസ്റ്റർ,കുത്തിരിപ്പ്  മുഹമ്മദ്,ബി എം സുബൈർ, നാസിർ മൊഗ്രാൽ, സിറാജ് ലൂസിയ, അർഫാ ഹൂബ്ലി, ഹനീഫ് മെക്സിക്കൻ, സൈഫു ബാർകോഡ്, ലത്തീഫ് തവക്കൽ, റിയാസ് മൊഗ്രാൽ, അഷ്‌റഫ്‌ മൊഗ്രാൽ, ഷരീഫ് ദീനാർ എന്നിവർ സംബന്ധിച്ചു.

ടൂർണമെന്റിൽ ജേതാക്കളായ മൊഗ്രാൽ ന്യൂജൻ ടീമിന് മുഖ്യ സ്പോൺസർ അർഫാ ഹൂബ്ലി, വ്യവസായ പ്രമുഖൻ അബ്ദുല്ലക്കുഞ്ഞി സ്പിക്ക് എന്നിവർ ട്രോഫികൾ സമ്മാനിച്ചു. ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ യുണൈറ്റഡ് പോരാലിനെയാണ് ന്യൂജൻ  ടീം  പരാജയപ്പെടുത്തിയത്. എച്ച് എ ഖാലിദ്,എം എൽ അബ്ബാസ്, ജംഷീദ് ദീനാർ എന്നിവർ കളി നിയന്ത്രിച്ചു. പി വി അൻവർ സ്വാഗതം പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ്: മൊഗ്രാലിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെണ്ട്‌  വേദിയിൽ മുകുന്ദൻ മാഷിനും,  നസ്രുദീൻമൊഗ്രാലിനുമുള്ള  ഉപഹാരം  ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ്  പി സി ആസിഫും, കെ കെ  അബ്ദുല്ലക്കുഞ്ഞി സുലൈമാനും ചേർന്ന്  സമ്മാനിക്കുന്നു.
keyword : town-team-mogral-football-tournament-respect-mukundan-sir-Congratulations-nasruddeen