വേനൽ മഴ : ബന്തിയോട് രണ്ട് വീടുകൾക്ക് നാശം


ഉപ്പള, ഏപ്രിൽ 11 , 2019 ●കുമ്പളവാർത്ത.കോം : വേനൽ മഴയിൽ ബന്തിയോട് രണ്ട് വീടു നാശനഷ്ടം. വ്യാഴാഴ്ച  പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും  മുട്ടം ഗെയ്റ്റിന് സമീപത്തെ ഗെയ്റ്റിനു സമീപം താമസിക്കുന്ന സരസ്വതി അമ്മയുടെ കുടുംബം താമസിക്കുന്ന ഓട് വെച്ച വീടാണ് തകര്‍ന്നത്. ഒരു കുട്ടിക്ക് പരിക്കേറ്റു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വീട്ടില്‍ സരസ്വതി (80) ജയചന്ദ്രന്‍ (49) ഭാര്യ ധര്‍മ്മിണി (32) മക്കള്‍ യജ്ഞേഷ് (14) ശ്രേയസ് (4) എന്നിവരാണ് താമസം.

മുട്ടം ഗേറ്റ് ജാനകിയുടെ വിടും തകര്‍ന്നിട്ടുണ്ട്. അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തകര്‍ന്ന വീട് ബന്ദിയോട് ലോക്കല്‍ സെക്രട്ടറി മൊയ്തീന്‍ ബന്ദിയോട്, എം.വി.നാരായണന്‍, പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അഷറഫ് മുട്ടം എന്നിവര്‍ സന്ദര്‍ശിച്ചു.
keyword : summer-rain-destruction-two-houses-bandiyod