പി യു സി പരീക്ഷ തോറ്റതിന്റെ വിഷമത്തിൽ വിദ്യാർത്ഥിനി ജീവനൊടുക്കി


ഉഡുപ്പി, ഏപ്രിൽ 16 , 2019 ●കുമ്പളവാർത്ത.കോം :  പി യു സി പരീക്ഷ  തോറ്റ വിഷമത്തിൽ കോളജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഹെബ്രി നടുമനെയിലെ പ്രജ്‌ന (18)യാണ് തൂങ്ങിമരിച്ചത്. ഉഡുപ്പിയിലെ സ്വകാര്യ കോളജിലെ പി യു വിദ്യാര്‍ത്ഥിനിയായ പ്രജ്‌നയ്ക്ക് രണ്ടാം വര്‍ഷ പരീക്ഷയില്‍ എല്ലാ വിഷയത്തിലും 60 ശതമാനത്തിന് മുകളില്‍ മാര്‍ക്കുണ്ടായിരുന്നെങ്കിലും  കന്നഡ വിഷയത്തില്‍ മാത്രം പ്രജ്ന പരാജയപ്പെട്ടിരുന്നു.

ഈ വിഷമത്തിലാണ് കുട്ടി തൂങ്ങിമരിച്ചത്. വിവരമറിഞ്ഞ് ഹെബ്രി പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
keyword : student-committs-Suicide-after-failing-in-PUC