ഹസ്സൻ ദേളിക്ക് ആസ്ക് ആലംപാടിയുടെ സ്നേഹോപഹാരം


ആലംപാടി, (ഏപ്രിൽ 26, 2019, www.kumblavartha.com) ● നാലു മണിക്കൂർ കൊണ്ട് 450 കിലോമീറ്റർ ആബുലൻസ് ഓടിച്ച് ജനമനസുകളിൽ നിറഞ്ഞ ഹസ്സൻ ദേളിക്ക് ആലംപാടി ആർട്ടിസ് ആൻറ് സ്പോർട്ട്സ് ക്ലബ് - ആസ്ക് സ്നേഹോപഹാരം നൽകി അനുമോദിച്ചു.
ജീവൻ രക്ഷിക്കാൻ വേണ്ടി ഡ്രൈവർ എന്ന തന്റെ കർത്തവ്യം ഏറ്റെടുത്ത് ഇത് രണ്ടാം തവണയാണ് ഹസ്സൻ മംഗലാപുരം മുതൽ കൊച്ചി വരെ 4 മണിക്കൂറിൽ ആമ്പുലൻസ് ഒടിച്ചെത്തിയത്. ഹസ്സനുള്ള സ്നേഹോഹാരം ക്ലബ് പ്രസിഡന്റ് അൽത്താഫ് സി.എ കൈമാറി. സെക്രട്ടറി സിദ്ധിക്ക്, ജി.സി.സി പ്രതിനിധി കാദർ ആലംപാടി, മീഡിയകമ്മിറ്റി അംഗം സിദ്ധിഖ് ബിസിമില്ല, ഇല്യാസ്, അൻസാർ തുടങ്ങിയവർ പങ്കെടുത്തു.
keyword : snehopakaram-hassan-deli-ask-alampadi