നിർമ്മാണ മേഖലയ്ക്ക് കരുത്തായി സ്മാർട്ട് പ്ലാൻ എഞ്ചിനീയേഴ്സ് ആന്റ് ആർക്കിടെക്റ്റ്സ്


കുമ്പള : നിർമ്മാണ മേഖലയ്ക്ക് കരുത്തായി സ്മാർട്ട് പ്ലാൻ എഞ്ചിനീയേഴ്സ് ആൻഡ് ആർക്കിടെക്റ്റ്സ് കുമ്പള മീപിരി സെന്ററിൽ പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ ഒരു ദശാബ്ദമായി നിർമ്മാണ മേഖലയിൽ സജീവമായ പ്രഗത്ഭരുടെ നേതൃത്വത്തിലുള്ള സംരംഭമാണിത്. രാഷ്ട്രീയ സാംസ്കാരിക മതരംഗത്തെ നിറസാന്നിധ്യം  ഇസ്മയിൽ മാസ്റ്റർ സൂരംബയൽ ഉദ്ഘാടനം ചെയ്തു.
കെട്ടിട നിർമ്മാണങ്ങൾക്കാവശ്യമായ പ്ലാൻ, ത്രീഡി എലവേഷൻ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള അനുമതി, എസ്റ്റിമേറ്റ്, വാല്യുവേഷൻ തുടങ്ങിയ സേവനങ്ങളും, നിർമ്മാണ പ്രവർത്തനങ്ങൾക്ക് കാര്യക്ഷമമായ സൂപ്പർവൈസിങ്ങും സ്മാർട്ട് പ്ലാനിൽ ലഭ്യമാണെന്ന് സ്മാർട്ട് പ്ലാൻ ഡയരക്ടർ എഞ്ചിനീയർ സൈനുൽ ആരിഫ് അറിയിച്ചു. നിർമ്മാണ മേഖലയിൽ കബളിപ്പിക്കപ്പേടാതിരിക്കാൻ ഉപഭോക്താക്കൾക്ക് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളും സ്മാർട്ട് പ്ലാൻ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ അഡ്വ. എം.സി.എം അക്ബർ, മുഹമ്മദ് ബഷീർ മൊഗ്രാൽ, സി. സുലൈമാൻ, കെ. എം. എ സത്താർ, ഡോ. ഹാഷിർ തുടങ്ങിയവർ സംബന്ധിച്ചു.Keywords: smart-plan-engineers-and-architects-kumbla-plan-engineer-builders-construction-kasaragod-kumbla