ഖുർആനിന്റെ മധുരം വിളമ്പി മൊഗ്രാൽ അൽ ഫിത്റയിലെ കുരുന്നുകൾ


മൊഗ്രാൽ, ഏപ്രിൽ 4 , 2019 ●കുമ്പളവാർത്ത.കോം : മൊഗ്രാൽ അൽ ഫിത്റ ഇസ്‌ലാമിക് പ്രീ സ്‌കൂളിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഈമാൻ ബീച്ച് റിസോർട്ടിൽ ഒരുക്കിയ പരിപാടികൾ കുരുന്നുകളുടെ വിവിധ പ്രകടനങ്ങളാൽ ശ്രദ്ധേയമായി. 

ഫില്ലിംഗ് ഖുർആൻ, അക്ഷരപ്പാട്ട്, ചോദ്യോത്തര സെക്ഷൻ, പ്രസംഗം തുടങ്ങി വിവിധപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചപ്പോൾ , പ്രകൃതിരമണീയമായ കടലോരത്തെ മനോഹരമായ ബീച്ച് റിസോർട്ടിൽ തടിച്ച്കൂടിയ  രക്ഷിതാക്കൾക്കും നാട്ടുകാർക്കും അത് നവ്യാനുഭവമായി മാറി .

കുഞ്ഞുപ്രായത്തിൽ കുട്ടികൾക്ക് നേടാൻ സാധിക്കുന്ന നന്മയുടെ ശേഷികൾ നേരിട്ടുബോധ്യപ്പെടാൻ സാധിച്ച സന്തോഷം പരിപാടിയിൽ സംസാരിക്കാൻ അവസരം ലഭിച്ച രക്ഷിതാക്കൾ പങ്കുവെച്ചു. 

മികച്ച അക്കാഡമിക് നിലവാരം പുലർത്തിയ വിദ്യാർത്ഥികൾക്കും  കൂടുതൽ ഹാജർ നേടിയവർക്കുമുള്ള സമ്മാനങ്ങൾ ചടങ്ങിൽ വെച്ച്  വിതരണം ചെയ്തു. കൂടാതെ പരിപാടികൾ അവതരിപ്പിച്ച മുഴുവൻ കുട്ടികൾക്കും പ്രാപ്തരാക്കിയ അധ്യാപികമാർക്കും പ്രത്യേക സമ്മാനങ്ങൾ നൽകി. 

സമ്മാനദാന ചടങ്ങ് റിട്ട. ഹെഡ് മാസ്റ്റർ മാഹിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗം ആയിഷ മുഹമ്മദ്‌, ഈമാൻ ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ ടി എം ഷുഹൈബ്, എസ് എം സി ചെയർമാൻ കെ എം മുഹമ്മദ്‌ , എം എ അബ്ദുൽ റഹ്മാൻ, നാസർ മൊഗ്രാൽ , സി എച്ച് ഖാദർ, റിയാസ് മൊഗ്രാൽ ,ശിഹാബ് മാസ്റ്റർ, മുഹമ്മദ്‌ അബ്‌കോ , എച്ച് എം കരീം , അബ്ദുൽ റഹ്മാൻ യു എ ഇ , ടി കെ താഹിർ , അബ്ദുൽ റസാഖ്, ഇസ്മായിൽ കബീർ തുടങ്ങിയവർ സംസാരിച്ചു. ഖദീജ ടീച്ചർ, ആബിദ ടീച്ചർ പരിപാടികൾ നിയന്ത്രിച്ചു.

സ്‌കൂൾ പ്രിൻസിപ്പാൾ ജാഫർ ടി കെ സ്വാഗതവും ടി കെ അൻവർ നന്ദിയും പറഞ്ഞു.
keyword : served-sweetest-qu-ran-mogral-alfitra-students