രണ്ടാം ഘട്ട വോട്ടെടുപ്പ് സമാധാനപരം'; ദക്ഷിണ കന്നട ജില്ലയിൽ മികച്ച പോളിംഗ്


ന്യൂദൽഹി/ മംഗളൂരു, ഏപ്രിൽ 18 , 2019 ● കുമ്പളവാർത്ത.കോം : 95 സീറ്റുകളിലേക്ക് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ മികച്ച പോളിങ്. 12 സംസ്ഥാനങ്ങളിലായി നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ 61.12 ശതമാനം പോളിങ് രേഖപ്പെടുത്തി. 
കർണ്ണാടകയിലും മികച്ച പോളിംഗ് രേഖപ്പെടുത്തി. മംഗളുരു ഉഡുപ്പി നിയോജക മണ്ഡലങ്ങളിൽ മികച്ച വോട്ടിംഗാണ് ഉണ്ടായത്. ഏറ്റവും ഉയർന്ന വോട്ടിംഗ് ശതമാനം (75. 2) മംഗളൂരു മണ്ഡലത്തിൽ രേഖപ്പെടുത്തി. ഓരോ സംസ്ഥാനങ്ങളിലെയും പോളിങ് ശതമാനം ഇങ്ങനെ:-
അസം 73.32, ബിഹാർ 58.14, ഛത്തീസ്ഗഢ് 68.70, ജമ്മു കശ്മീർ 43.37, കർണാടക 61.80, മഹാരാഷ്ട്ര 55.37, മണിപ്പുർ 74.69, ഒഡീഷ 57.41, പുതുച്ചേരി 72.40, തമിഴ്നാട് 61.52, ഉത്തർപ്രദേശ് 58.12, പശ്ചിമബംഗാൾ 75.27.
മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ, പി.ചിദംബരം, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി എന്നിവർ വോട്ട് രേഖപ്പെടുത്തി. കമൽഹാസൻ, ശ്രുതിഹാസൻ, രജനീകാന്ത്, സൂര്യ, ജ്യോതിക തുടങ്ങി പല പ്രമുഖ ചലച്ചിത്രതാരങ്ങളും വിവിധ പോളിംഗ് ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തി.

keyword : second-time-polling-peace-South-Kannada-District-best-polling