കവർച്ച ; പ്രതിക്ക് രണ്ട് വർഷം തടവ്


കാസര്‍കോട്‌, ഏപ്രിൽ 5 , 2019 ●കുമ്പളവാർത്ത.കോം : റിട്ട. ആര്‍ ടി ഒയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസി ലെ ഒന്നാം പ്രതിയെ രണ്ട്‌ വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷിച്ചു.
തളങ്കര തെരുവത്ത്‌ സ്വദേശി ഇബ്രാഹിം കലീലി (37)നെയാണ്‌ കാസര്‍കോട്‌ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ (ഒന്ന്‌) കോടതി ശിക്ഷിച്ചത്‌. 2007 ഡിസംബര്‍ 17 നാണ്‌ കേസിനാസ്‌പദമായ സംഭവം.
കാസര്‍കോട്‌ ബീച്ച്‌ റോഡ്‌ മേഘരാജ്‌ ഹോട്ടലിന്‌ സമീപം നില്‍ക്കുകയായിരുന്ന റിട്ടയേര്‍ഡ്‌ ആര്‍ ടി ഒ കെ വി ഗംഗാധരനെ കാര്യം പറയാനുണ്ടെന്ന്‌ പറഞ്ഞ്‌ പ്രതികള്‍ ഓട്ടോ റിക്ഷയില്‍ കയറ്റിക്കൊണ്ടുപോവുകയും പിന്നീട്‌ തളങ്കരയിലെത്തി ഗംഗാധരന്റെ കഴുത്തുമുറുക്കി കൈയ്യിലുണ്ടായിരുന്ന ഒമ്പതിനായിരം രൂപ, മൂന്നു പവന്‍ മാല, അഞ്ച്‌ പവന്റെ ബ്രെയിസലറ്റ്‌, പത്തായിരം രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ എന്നിവ കവര്‍ന്നുവെന്നാണ്‌ കേസ്‌.
കാസര്‍കോട്‌ പൊലീസ്‌ ചാര്‍ജ്ജ്‌ ചെയ്‌ത ഈ കേസില്‍ മൂന്നു പ്രതികളാണുണ്ടായിരുന്നത്‌.
മറ്റൊരു പ്രതിയായ കാസര്‍കോട്‌ തായലങ്ങാടിയിലെ അബ്‌ദുള്‍ റഹിമാനെ (49) കോടതി വെറുതെ വിട്ടു. കോടതിയില്‍ ഹാജരാകാതിരുന്ന മറ്റൊരു പ്രതി തളങ്കരയിലെ കെ പി റമീസിന്റെ പേരിലുള്ള കേസ്‌ മാറ്റി വച്ചു.
keyword : robbery-two-years-jail