ജേഴ്സി പ്രകാശനം ചെയ്തു


അബൂദാബി, ഏപ്രിൽ 4 , 2019 ●കുമ്പളവാർത്ത.കോം : കാസറഗോടിന്റെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന അബൂദാബി കാസ്രോട്ടാർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സൈഫ് ലൈൻ അവതരിപ്പിക്കുന്ന എ എം ഗ്രൂപ്പ് ട്രോഫി സോക്കർ ഫെസ്റ്റ് സീസൺ 4 ലെ പ്രമുഖ ടീമായ  കാസറഗോഡ് സ്ട്രൈക്കേഴ്സിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു .

അബൂദാബിയിൽ വെച്ചു നടന്ന ചടങ്ങിൽ യു എ ഇ  നാഷണൽ ഫുട്ബോൾ ടീം ക്യാപറ്റനും അൽ വാഹദ  എഫ് സി ക്യാപ്റ്റനുമായ ഇസ്മായിൽ മത്താർ ടീം ഓണർ നുഹ്മാൻ ബെവിഞ്ചയ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു. പരിപാടിയിൽ ടീം മാനേജർ നൗഷാദ് ബന്ദിയോട്‌ , ടീം കോച്ച് ജലീൽ മാന്യ , സമീർ പൈക്ക എന്നിവർ സംബന്ധിച്ചു.
keyword : released-jersey