ജേഴ്സി പ്രകാശനം ചെയ്തു


അബൂദാബി, ഏപ്രിൽ 5 , 2019 ●കുമ്പളവാർത്ത.കോം : കാസറഗോടിന്റെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന അബൂദാബി കാസ്രോട്ടാർ കൂട്ടായ്മയുടെ  ആഭിമുഖ്യത്തിൽ അവതരിപ്പിക്കുന്ന എസോക്കർ ഫെസ്റ്റ് സീസൺ 4 മൽസരിക്കുന്ന  കാസറഗോഡ് ഡിഫന്റ്സ് ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു.
കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡന്റ് അഷറഫ് പൊന്നാനി ലെറ്റസ് ടോക്ക് കഫേ ഓണർ ഇർഷാദ് മുഹമ്മദിന് നൽകി പ്രകാശനം ചെയ്തു.
മദീനാ സായിദ് സ്കൂൾ ഗ്രൗണ്ടിൽ വെള്ളിയാഴ്ചയാണ് ഫാമിലി മീറ്റും ഫുട്ബാൾ മത്സരവും സംഘടിപ്പിച്ചിരിയുന്നത്.
പ്രകാശന ചടങ്ങിൽ ടീം മാനേജർ സമീർ താജ്, സോക്കർ ഫെസ്റ്റ് മെമ്പർ ജാസിർ നാലാംമൈൽ , റാഷിദ് എടുത്താട് ഇസ്മാഈൽ പാലക്കോട് തുടങ്ങിയവർ സംബന്ധിച്ചു.
keyword : released-Jersey